
News
വന്യമൃഗഭീഷണി;ദീർഘകാലാടിസ്ഥാനത്തിൽ മാസ്റ്റർ പ്ലാൻ വേണം:കിസാന്‍സഭ ജില്ലാ സമ്മേളനം
വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന പ്രശ്നത്തില്‍ ദീർഘകാലാടിസ്ഥാനത്തിൽ തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും,മലയോര കര്ഷന് ഉപാധിരഹിത പട്ടയം നല്‍കണമെന്നും കിസാന്‍സഭ ജില്ലാ സമ്മേളനത്തിന്റെ സെമിനാറില്‍ ആവശ്യമുയര്‍ന്നു. ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചു പട്ടയപ്രശ്നവും വന്യജീവി ആക്രമണവും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ആവശ്യമുയര്‍ന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന കൃഷിയിടങ്ങളില്‍ ആന , കടുവ, പുലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യമാണ് നേരിടുന്നതെങ്കില്‍ ജനവാസമേഖലകളില്‍ പന്നിയും,കുരങ്ങും,മയിലുമാണ് എത്തുന്നത്.കര്ഷകന് വിളവിറക്കുന്ന കാര്‍ഷികവിളകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാവുകയാണ്.
റാന്നി നിയോജകമണ്ഡലത്തിലെ വടശ്ശേരിക്കര, പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്ത് അതിർത്തികളിലാണ് കാട്ടു മൃഗങ്ങളുടെ ആക്രമണം രൂക്ഷമായി ഉള്ളത്. കാർഷിക വിളകൾ നശിപ്പിക്കുക മാത്രമല്ല മനുഷ്യജീവനു തന്നെ ഇവ ഭീക്ഷണിയാവുകയാണ്.
സർക്കാരും ത്രിതല പഞ്ചായത്തുകളും യോജിച്ച് വനാതിർത്തിയിൽ നിന്നും കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനുള്ള സോളാർ വേലി ഉൾപ്പെടെയുള്ളവ നിർമ്മിച്ചാലെ ശ്വാശത പരിഹാരം ഉണ്ടാക്കുവാന്‍ കഴിയു.



