
റോഡരുകിൽ തടി മുറിച്ചിറക്കിയതു കാരണം ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനിൽ ഗതാഗത കുരുക്ക് രൂക്ഷം ;തിരിഞ്ഞുനോക്കാനാളില്ലെന്ന് ആരോപണം
ബൈപ്പാസിലെ തടി വല്ലവൻ്റെയും തടി നമ്മുക്ക് എന്ത് ചേതം പോട്ടടാ പോട്ട് എന്ന മട്ടിലാണ് അധികൃതർ
റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് ജംഗ്ഷനിൽ റോഡിലെ തടി വെട്ടിഇറക്കിയത് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിട്ടും നടപടി ഉണ്ടാകുന്നില്ലന്ന് ആരോപണം ഉയരുന്നു. റാന്നി ഇട്ടിയപ്പാറ സംസ്ഥാന പാതയിൽ നിന്നും പേട്ട -ചെട്ടിമുക്ക് റോഡിലേക്ക് കയറുന്ന ജംഗഷനിലാണ് റോഡിൽ തടി കിടക്കുന്നതു കാരണമാണ് ഗതാഗതകുരുക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു വർഷക്കാലത്തോളം മായി ഇവിടെ നിരന്തരം ഗതാ ഗതകുരുക്ക് നേരിടുന്നതിനെ പിന്നാലെയാണ് തടിയുടെ കിടപ്പു കാരണം കൂടുതൽ തടസ്സം ഉണ്ടാക്കുന്നവസ്ഥയാതെന്നാണ് നാട്ടുകാർ പറയുന്നത്. റാന്നി താലൂക്കിലെ പ്രധാന വകുപ്പിലെ ഉദ്യോഗസ്ഥർ നിരന്തരം കടന്നു പോകുന്നവഴിയിൽ ഇത്തരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ഉണ്ടാകുന്ന ഗതതാഗത കുരുക്കിന് പരിഹാരം ഉണ്ടാകുവാൻ നടപടി സ്വീരിച്ചില്ലന്നാണ് നാട്ടുകാരും യാത്രക്കാരും ആക്ഷേപം ഉയർത്തുന്നത്.



