
News
റാന്നിപഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ രാജി വെച്ചു. റൂബി കോശി പുതിയ പ്രസിഡൻ്റാകും
റാന്നിപഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ രാജി വെച്ച ഒഴിവിൽ റൂബി കോശി പ്രസിഡൻ്റാകും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി എടുത്ത ധാരണപ്രകാരം ആണ് അനിതാ അനിൽകുമാറിൻ്റെരാജി. പല പഞ്ചായത്തുകളിലും രണ്ടര വർഷം പദവി വീതിച്ചപ്പോൾ റാന്നിപഴവങ്ങാടിയിൽ മൂന്നര വർഷം അനിതാ അനിൽകുമാറിന് ലഭിച്ചു.ഈ ടേമിൽ ബാക്കിയുള്ള ഒന്നരവർഷത്തേ പ്രസിഡൻ്റ് സ്ഥാനമാണ്അഞ്ചാം വാർഡ് മെമ്പർ റൂബി കോശിക്ക് ലഭിക്കുന്നത്, പഴവങ്ങാടി പഞ്ചായത്തിലെ ചേത്തക്കൽ വാർഡിലെ മെമ്പറാണ് റൂബി കോശി. ആരോഗ്യ – വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ ബിജി വർഗീസും ധാരണ പ്രകാരം രാജി വെച്ചു. നാലാം വാർഡ് അംഗം സൗമ്യ. ജി. നായർക്ക് ആണ് അടുത്ത ഊഴം



