
റാന്നി ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽനിയമ ബോധവൽക്കരണ ക്ലാസ് നടത്തി
റാന്നി :റാന്നി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ, ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന ക്രിമിനൽ നിയമത്തിലെ പ്രധാന മാറ്റങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കും, വിവിധ സ്കൂളുകളിലെ എസ് പി സി കുട്ടികളക്കും , ഇട്ടിയപ്പാറ ബസ് ടെർമിനൽ , റാന്നി പോലീസ് സ്റ്റേഷൻ ഹാൾ എന്നിവിടങ്ങളിൽ വച്ച് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ ജി അജിത് കുമാർ, എ എസ് ഐ കൃഷ്ണൻകുട്ടി, ജനമൈത്രി പോലീസ് സമിതി കോഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, സ്റ്റേഷൻ റൈറ്റർ സൂരജ് സി മാത്യു, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷ്, സമിതി അംഗങ്ങളായ മന്ദിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, ഹനീഫ, റ്റി വി മാത്യു, ടീച്ചർമാരായ, രശ്മി എസ്, ബെറ്റ്സി.കെ ഉമ്മൻ, ആരതി എന്നിവർ നേതൃത്വം നൽകി. റാന്നി എസ് സി.ഹയർ സെക്കണ്ടറി സ്കൂളും, ചെറുകുളഞ്ഞി ബഥനി ആശ്രമ ഹൈസ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ പങ്ക് ടുത്തു.
ഫോട്ടോ.
ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന നീയമബോധവൽക്കരണ ക്ലാസ് എ എസ് ഐ കൃഷ്ണൻകുട്ടി വിശദികരിക്കുന്നു.



