
ഭാരതീയ കിസാൻ സംഘിൻ്റെ കാർഷിക നവോത്ഥാന യാത്രക്ക് പത്തനംതിട്ട ജില്ലയിൽ ഉജ്ജ്വല സ്വീകരണം നല്കി
കേരളത്തിൻ്റെ കാർഷിക രംഗത്തെ രക്ഷിക്കാൻസമഗ്രവുംസമതുലിതവു ആയ വികസന കാഴ്ച്ചപ്പാട് പ്രയോഗികമാക്കി എല്ലായിടവും കൃഷിയിടം എല്ലാവരും കർഷകൻ എന്ന കിസാൻ സംഘിൻ്റെ കാഴ്ച്ചപ്പാട് നടപ്പാക്കാൻ തയ്യാറ വണമെന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രസിഡൻ്റ് അനിൽ വൈദ്യമംഗലം പറഞ്ഞു കാർഷിക നവോത്ഥാന കേരള യാത്രയുടെ പത്തനംതിട്ട ജില്ലയിൽ നടന്ന സ്വീകരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം മായം കലർന്ന വിഷമയ ഭക്ഷ്യയോഗ്യമല്ലാത്ത കഴിച്ച് മാറാരോഗത്തിൻ്റെ കേന്ദ്രമായി മാറിയ കേരളത്തെ രക്ഷിക്കാൻ ഗോ ആധാരിത ജൈവ കൃഷി പ്രോത്സാഹിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻ്റ് ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന ജന സിക്രട്ടറി അഡ്വ: രതീഷ് ഗോപാൽ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സംഘടന സിക്രട്ടറി പി.മുരളീധരൻ.വനിതാ വിഭാഗം അധ്യക്ഷഎം.സി വൽസല കുമാരി ഉപാധ്യക്ഷസുധകൈതാരം വിജയകുമാർ കുളനട ജില്ലാ സിക്രട്ടറി കെ.വി പ്രദീപ്, വി.എരവീന്ദ്രൻ നായർ, രാജലക്ഷ്മി വി കുളനട,മുരളീ ദാസസാഗർ രാജീവ് കോഴിക്കോട് രതീഷ് തുടങ്ങിയവർ സംസാരിച്ചു തിരുവല്ല, മല്ലപ്പള്ളി, എഴു മാറ്റുർ ഇടുത്രാ മൺ, കോഴഞ്ചേരി, പത്തനംതിട്ട തുടങ്ങി റാന്നിയിൽ സമാപിച്ചു. പ്രകൃതി ദത്ത സ്ക്കൂൾ ഒഫ് ഡയോ വൈസിറ്റി ഫാമായ അജയ് കുമാറിൻ്റെ നാടൻ പശുഫാമു സന്ദർശിച്ചു അദ്ദേഹത്തെ ആദരിച്ചു. ഇന്ന് രണ്ടാം ദിനത്തെ പര്യടനം ഓതറ, ആറൻമുള പന്തളം എന്നിവിടങ്ങളിലെ സ്വീക രണത്തിനു ശേഷം അടൂരിൽ സമാപനമാവും തുടർന്ന് കൊല്ലം ജില്ല സന്ദർശത്തിനു ശേഷം 28 ന് പുത്തരിക്കണ്ടം മൈതാനിയിൽ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന മഹാ സമ്മേളനത്തോടെ സമാപിക്കും.



