റാന്നി ചേത്തക്കൽ മാടത്തരുവി പ്രദേശത്തെ തുടർച്ചയായി മോഷണങ്ങൾ നടക്കുന്ന പരാതിയെ തുടർന്ന് റാന്നി പോലീസ് നടത്തിയ പരിശോധനയിലാണ് ചെറിയ പൊതികഞ്ചാവും മായി യുവാവ് പിടിയിലായത്.കട്ടപ്പന ശൂലപ്പാറ കൊച്ചാർ കൊച്ചുകീച്ചേരിൽ ജയിസ് പീറ്ററിൽ നിന്നാണ് പോലീസ് കഞ്ചാവ് പൊതിക കണ്ടെടുത്തത്. ചേത്തക്കൽ മാടത്തരുവി പ്രദേശങ്ങളിൽ കൈതകൃഷിയിൽ നിന്നും കൈതചക്ക അടക്കം മോഷണം നടക്കുന്നതായി പോലീസിൽ പരാതി മുൻപ്കിട്ടിയിരുന്നു.ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പൂട്ടികിടക്കുന്ന ലാറ്റക്സ് ഫാക്ടറിയുടെ സമീപത്തുനിന്ന് കണ്ടയുവാവിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതികണ്ടെടുത്തത്. യുവാവിൽ നിന്നും അളവിൽ കുറച്ച് അളവുമാത്രമേ കണ്ടത്താൻ കഴിഞ്ഞൊള്ളതിനാൽ കേസ്ടുത്ത് ജ്യാമ്യത്തിൽ വിടുമെന്ന് പോലീസ് പറഞ്ഞു.