
ആരാധനാലയത്തേ ചൊല്ലി ഉണ്ടായ തർക്കത്തിൽ റാന്നി താലൂക്ക് ആശുപത്രിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി
പത്തനംതിട്ടറാന്നിനാറാണംമൂഴിയിൽആരാധനാലയത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ റാന്നി താലൂക്ക് ആശുപത്രിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.ഇതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. പൊതുമുതൽ നശിപ്പിച്ചതിന് 19 പേർക്കെതിരെ റാന്നി പൊലീസ് കേസെടുത്തു. .തുടർന്ന് വൈകുന്നേരത്തോ ഇവരെ കോടതിയിൽ ഹാജരാക്കി.നാറാണംമൂഴി പഞ്ചായത്തിൽ രണ്ടാം വാർഡിൽ തോമ്പിക്കണ്ടം,അസംബ്ലി ഓഫ് ക്രിസ്ത്യൻ ചർച്ചസ് ഇൻ ഇന്ത്യ എന്ന ആരാധനാലയത്തിലാണ് രാവിലെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ,20വർഷം മുമ്പ് പാസ്റ്റർ 2 സെൻറ് സ്ഥലം വാങ്ങി 15 ഓളം പെന്തക്കോസ്ത് വിശ്വാസികളെ ചേർത്ത് തുടങ്ങിയതാണ് ഈപള്ളിയെന്നു പറയുന്നു. ഇതിൽ 3 കുടുംബങൾ പാസ്റ്ററുടെ കീഴിൽ ആരാധനയ്ക്ക് തയ്യാറാകാത്തതാണ് പ്രശ്നങ്ങളുടെ കാരണമെന്നും. ഇന്ന്എതിർ ചേരിയിലെ പാസ്റ്റർമാരായ രണ്ട് പേരുടെ നേതൃത്വത്തിൽ ആരാധനയ്ക്കായി വന്നപ്പോൾ ചർച്ച് അവകാശിയെന്ന് പറയുന്ന പാസ്റ്റർ താഴിട്ട് പൂട്ടിയ നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് മറുവിഭാഗം പൂട്ട് പൊട്ടിച്ച് ചർച്ചിന്റെ ഉള്ളിൽ പ്രവേശിച്ചു. ഇതിനെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായി പറയുന്നത് സംഘടനത്തിൽ പരിക്കേറ്റ.ഇരുവരും ചികിത്സ തേടി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിയ സമയം ഇരു പക്ഷത് ഉള്ള ആളുകൾ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് സംഘടിച്ചെത്തുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. സംഭവത്തേതുടർന്ന് ആശുപത്രിയിലെ കസേര പൊട്ടിക്കുകയും, ആശുപത്രിയുടെ പ്രവർത്തനത്തിന് തടസ്സം വരുത്തുകയും, സെക്യൂരിറ്റി ജീവനക്കാരെ തള്ളുകയും ചെയ്തതയി പറയുന്നു.തുടർന്ന് ആശുപത്രിയധികൃതരുടെ പരാതിയെ തുടർന്ന് റാന്നി പോലീസ് എത്തി രംഗം ശാന്തമാക്കുകയും .പ്രശ്നത്തിൽ ഏർപ്പെട്ടവരെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.അന്വേഷണത്തിൽ 19 പേരെ പ്രതി ചേർത്ത് പോലീസ് കേസ് എടുത്തു. പള്ളിയിൽ അതിക്രമിച്ച കയറിയതിന് 2 പാസ്റ്ററ്ററുമാർക്കെതിരെയും, മർദ്ദിച്ചതിന് പ്രതിയാക്കി 2 കേസുകൾ കൂടി ഉണ്ടെന്നറിയുന്നു..


