
റാന്നിപെരുനാട് മണക്കയം ബിമ്മരം ഭാഗത്തേക്കുള്ള റോഡിൽ മരം കടപുഴകി വീണത് കാരണം നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു
റാന്നിപെരുനാട് മണക്കയം ബിമ്മരം ഭാഗത്തേക്കുള്ള റോഡിൽ മരം കടപുഴകി വീണത് കാരണം നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
ശനിയാഴ്ച ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും രാത്രി 9 മണിയോടെയാണ് മരങ്ങൾ ഒടിഞ്ഞുവീണ് റോഡ് പൂർണമായും തകർന്നതും ഗതാഗതതടസം ഉണ്ടായതും. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നവസ്ഥയാണ്. ബിജെപി റാന്നി മണ്ഡലം ഭാരവാഹികൾ സ്ഥലം സന്ദർശിക്കുകയും എത്രയും പെട്ടെന്ന് മരം പിഴുതത് കാരണം റോഡ് തകർന്നിടം ഉടൻ തന്നെ സഞ്ചാരയോഗ്യമാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോടും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനോടും ബിജെപി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ ആവശ്യപ്പെട്ടു.മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, മണ്ഡലം വൈസ് പ്രസിഡണ്ട് വസന്ത സുരേഷ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം അനിത സുനിൽ,അബീഷ് മണക്കയം,സുനിൽ,രാജേഷ്, ബിന്ദു, സഞ്ജു എന്നിവർ സ്ഥലം സന്ദർശിച്ചു



