News

അത്തിക്കയം കരണംകുത്തി തോടിന് കുറുകെയുള്ള പാലത്തിന്റ പണി വൈകുന്നതിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌ സമരത്തിലേക്ക്‌

റാന്നിഅത്തിക്കയത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിയാണ്
റീ ബിൽഡ് കേരള അധികാരികൾ സ്വീകരിച്ചു വരുന്നത് എന്ന് യുത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ സാംജി ഇടമുറി പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ നാറാണംമൂഴി മണ്ഡലം കമ്മിറ്റി മടന്തമൺ കോൺഗ്രസ്‌ ഭവനിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു . കാലപഴക്കം മൂലം സഞ്ചാരയോഗ്യമല്ലാതെയായ
അത്തിക്കയം കരണംകുത്തി തോടിന് കുറുകെയുള്ള പാലത്തിന്റ പണി ഉടൻ ആരംഭിച്ചീല്ലങ്കിൽ യൂത്ത് കോൺഗ്രസ്‌ നാറാണംമൂഴി മണ്ഡലം കമ്മിറ്റി ശക്തമായ സമര പരിപാടികൾ ആരംഭിക്കും എന്ന് സാംജി മുന്നറിയിപ്പ് നൽകി.
യൂത്ത്‌ കോൺഗ്രസ് ബുധനാഴ്ച്ച രാവിലെ 11ന് അത്തിക്കയത്ത് ധർണ്ണ നടത്തും
യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഡോൺ തോണിക്കടവിൽ അദ്യക്ഷത വഹിച്ചു. ഷിബു തോണിക്കടവിൽ, സുനിൽ യമുന, ബീനാ ജോബി, ജിജോ, സിബി,നിതിൻ, ജിതിൻ എന്നിവർ സംസാരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page