News

റാന്നിയിൽ താലിയടക്കം കളഞ്ഞുകിട്ടിയ 2 പവൻ്റ സ്വർണ്ണമാല പോലീസ് സ്റ്റേഷനിൽ എത്തിച്ച പത്രപ്രവർത്തകൻ പ്രസന്നകുമാറിന് അഭിനന്ദനപ്രവാഹം

മാലകളഞ്ഞുകിട്ടിയത് എൽ ഐ സി ഓഫീസിന് സമീപത്ത് നിന്ന്

റാന്നിയിൽ താലിയടക്കം കളഞ്ഞുകിട്ടിയ 2 പവൻ്റ സ്വർണ്ണമാല പോലീസ് സ്റ്റേഷനിൽ എത്തിച്ച പത്രപ്രവർത്തകൻ പ്രസന്നകുമാറിന് അഭിനന്ദനപ്രവാഹം. റാന്നി പെരുമ്പുഴ ബസ്റ്റാൻ്റിന് സമീപം എൽ.ഐ.സി.ഓഫീസിന് സമീപം പ്രവർത്തിക്കുന്ന തുണി വ്യാപാര സ്ഥാപനത്തിൻ്റെ മുൻപിൽ നിന്നാണ് ബുധനാഴ്ച നാലിന് ശേഷം മാലകിട്ടിയത്.സമീപത്തേകെട്ടിടത്തിൽ നിന്നും മിറ്റിങ്ങ് കഴിഞ്ഞ് റോഡിലേക്ക് വരുമ്പോൾ സുഹൃത്തായ ഓട്ടോ ഡ്രൈവർ വിളിച്ചതിന് അടുത്തേക്ക് ചെല്ലുമ്പോഴാണ് റോഡിൽ മാല കിടക്കുന്നത് കണ്ടത്. ആദ്യം ഇമിറ്റേഷൻ ആണന്ന് ധരിച്ച്, കാലുകൊണ്ട് തട്ടിയ ശേഷം എടുത്തു നോക്കി.തൊട്ടടുത്ത കടയുടെ തിണ്ണയിലിരുന്ന സ്ത്രികളോടെ മാല നഷ്ടപെട്ടോന്ന് തിരക്കിയതിനാൽ അവർ ഇല്ലന്ന് പറഞ്ഞു.. മാല റോഡിൽ എടുത്ത പ്പോൾ ആദ്യം ഇമിറ്റേഷൻ ആണന്ന് ധരിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറെ കാണിച്ചപ്പോൾ സ്വർണ്ണമായിരുന്നുവെന്ന് ഉറപ്പായപ്പോഴാണ് റാന്നി പോലീസിനെ ഏല്പിച്ചത്.നവമാധ്യമങ്ങളിൽ പത്രപ്രവർത്തകൻ പ്രസന്നന് കളഞ്ഞുകിട്ടിയ സ്വർണ്ണമാല പോലീസ് സ്റ്റേഷനിൽ എത്തിച്ചന്ന് പ്രചരിച്ചതോടെയാണ് സുഹൃത്തുക്കൾ അടക്കം അറിയുന്നത്. ഉടൻ തന്നെ ജനയുഗം റാന്നി ലേഖകൻ എൻ.വി.പ്രസസന്നകുമാറിന്, നാട്ടുകാരുടെയും, സഹപ്രവർത്തകരുടെയും അഭിനന്ദനങ്ങൾ എത്തിയത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page