
Events
റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽപ്രവേശനോത്സവം നടത്തി
റാന്നി: ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഉള്‍പ്പെടുത്തി ജനകീയമായ പ്രവേശനോത്സവം നടത്തി.ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം സാംജി ഇടമുറി പുതിയതായി പ്രവേശനം നേടിയവരെ ഉപഹാരം നല്‍കി സ്വീകരിച്ചു.പ്രിന്‍സിപ്പല്‍ എസ്. ബീന,മുന്‍ പ്രഥമധ്യാപിക പി.കെ ആഷാറാണി,എച്ച്.എം ഇന്‍ചാര്‍ജ് കെ.കെ ശശീന്ദ്രന്‍,സിന്ധു എം.സോമന്‍,ടി.അമ്പിളി,സി.ജി ഉമേഷ്,സാലമ്മ എന്നിവര്‍ പ്രസംഗിച്ചു.

