News

റാന്നി കെ എസ് ആർ ടി സി സബ് ഡിപ്പോയ്ക്ക് പുതിയ രണ്ട് ബസ് അനുവദിച്ചു

റാന്നി കെ എസ് ആർ ടി സി സബ് ഡിപ്പോയ്ക്ക് പുതിയ രണ്ട് ബസ് അനുവദിച്ചു. മുണ്ടക്കയം പുനലൂർ റൂട്ടിലാണ് സർവ്വീസ്.റാന്നിയിൽ നിന്നും മുണ്ടക്കയത്തിന് പോയി തിരികെ’ പുനലൂർ എത്തി തിരിച്ച് റാന്നിയിൽ സ്റ്റേ ചെയ്യുന്ന ക്രമത്തിലാരി ക്കും സർവ്വീസ് നടത്തുന്ന തെന്ന് റാന്നി ഡി പ്പോ അധികാരി പറഞ്ഞു. ഇതു കൂടാതെ പുതിയ തായി ഒരു ദീർഘദൂരബസുകൂടി ഉടൻ ഉണ്ടാകും. റാന്നി സമ്പ് ഡിപ്പോയുടെ വരുമാനക്കുറവ് പരിഹരിക്കാൻ പുതിയ സർവ്വീസ് സഹായമാമുന്നതരത്തിൽ സർവ്വീസ് ക്രമീകരിക്കും. പുതിയ ബസിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തോടെ സമയക്രമവും നിശ്ചയിക്കും. റാന്നി സമ്പ് ഡിപ്പോയിൽ കൂടുതൽ ബസുകൾ ഓടിച്ച് വരുമാനം വർദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. എന്നാൽ റാന്നി ഡിപ്പോയിൽ റാന്നിയുടെ വിവിധ മേഖലകളിൽ സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി ബസ് ആവശ്യമുണ്ടെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ അഭ്യർത്ഥിച്ചതിനേ തുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് ഇടപെട്ട് റാന്നിക്ക് പുതിയ ബസ് അനുവദിച്ചു നൽകിയതായി എം എൽ എയുടെ ഓഫിസ് അറിയിച്ചു.എന്നാൽ ഈ ബസിൻ്റെ സർവ്വീസ് ഏതു പ്രദേശത്തേക്കാണ് സർവ്വീസ് നടത്തുന്ന തെന്നുള്ള വ്യക്തമായ സൂചന ലഭിച്ചില്ല.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page