News

റാന്നിടൗണിൽപരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം ബുധനാഴ്ചയോടെ നിർത്തി

റാന്നിടൗണിൽപരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം ബുധനാഴ്ചയോടെ നിർത്തി. വ്യാഴം മുതൽ പഴയപടി തുടരുമെന്ന്പോലീസ്പറഞ്ഞു.കഴിഞ്ഞചൊവ്വാഴ്ച രാവിലെ മുതല്‍ മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങള്‍ക്ക് ഇട്ടിയപ്പാറ ടൗണിലെത്തുന്നതിന് ബൈപ്പാസ് ചുറ്റാതെനേരെ ടൗണിലേക്ക് പ്രവേശിക്കാംഎന്നതായിരുന്നു.എന്നാൽവലിയവാഹനങ്ങൾപഴയതുപോലെ ബൈപ്പാസ്ചുറ്റിടൗണിലേക്കും,സംസ്ഥാന പാതയിലേക്കും കടക്കണം.. പോലീസ്പുതിയ പരിഷ്ക്കാരം ഏർപ്പെടുത്തുവാൻ കാരണം ബൈപ്പാസിലെകണ്ടനാട്ടുപടിയിലുണ്ടാവുന്ന ഗതാഗതകുരുക്കുമൂലമാണ് സംസ്ഥാനപാതനവീകരണത്തിന്,മുൻപ്ടൗണില്‍ ആദ്യം വണ്‍വെ ഏര്‍പ്പെടുത്തിയപ്പോള്‍ ചെറിയ വാഹനങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാമായിരുന്നു.പിന്നീട് അപകടങ്ങൾ ഏറിയെന്നുള്ള ആരോപണത്തിൽ മുഴുവന്‍ വാഹനങ്ങള്‍ക്കും വണ്‍വെ ഏര്‍പ്പെടുത്തുകയായിരുന്നു.ഇതോടെ ചെറിയ വഹനയാത്രക്കാരെ ചുറ്റിച്ചെങ്കിലുംടൗണിലെ ഗതാഗത കുരുക്കിന് ചെറിയ തോതിൽ പരിഹാരവുമായിരുന്നു.ഇപ്പോള്‍ പൊലീസ് നടത്തിയ പരിഷ്ക്കാരം വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ടങ്കിലും വ്യാപാരികളടക്കം പരിഷ്കാരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്. ബൈപ്പാസ് ജംഗഷനു സമീപം വഴിയിലെ കുഴിമൂലമല്ല കണ്ടനാട്ടുപടിയില്‍ ഗതാഗത കുരുക്ക് ഉണ്ടാവുന്നതെന്നും.ബൈപ്പാസ് റോഡില്‍ വണ്‍വെ ഉണ്ടെങ്കിലും ഇതിലുള്‍പ്പെടുന്ന ചെട്ടിമുക്ക് ഭാഗത്തു നിന്നും പി.ജെ.റ്റി. ജംങ്ഷനിലേക്ക് വരുന്ന വാഹനങ്ങൾക്ക്,വണ്‍വെ ബാധകമാക്കാതെ നേരെ വിടുന്ന താണ്പ്രധാനകുരുക്കിന്കാരണമെന്നാണ് പറയുന്നത്.കാവുങ്കല്‍പടിയില്‍ നിന്നും എത്തുന്ന വാഹനങ്ങളും ചെട്ടിമുക്കില്‍ നിന്നെത്തുന്ന വാഹനങ്ങളുംഒരുപോലെത്തുമ്പോഴാണ് ഗതാഗത കുരുക്ക് ഉണ്ടാവുന്നത്.ഇത് ഒഴിവാക്കാന്‍ ഈ ഭാഗവുംവണ്‍വേയില്‍ഉള്‍പ്പെടുത്തിയാല്‍ റാന്നിയിലെ ഗതാഗത കുരുക്കിന് ശ്വാശ്വതപരിഹാരമാകും.ഇതിനെതിരെ ചിലർനിലപാട്സ്വീകരിക്കുന്നതാണ് വൺവേ താറുമാറാകാൻ പ്രധാന കാരണം.യഥാര്‍ത്ഥപ്രശ്നംപരിഹരിക്കാതെകുഴിയുടെയും,കുരുക്കിൻ്റെയും, പേരിൽ ഗതാഗ സംവിധാനം താറുമാറാക്കിയാൽടൗണിൽകൂടുതൽകുരുക്കുണ്ടാകുവാൻവഴിവെയ്ക്കുമെന്നാണ്നാട്ടുകാരുടെ ആരോപണം.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page