
News
റാന്നി തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിൽ നവാഹയഞ്ജവും നവരാത്രി മഹോത്സവത്തിനും തുടക്കം കുറിച്ചു
റാന്നി തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിൽ വിജയദശമി വരെ നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി അജിത്കുമാർ പോറ്റി യജ്ഞമണ്ഡപത്തിലേക്ക് ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം പകർന്നു.
നാളെ മുതൽ ഒൻപത് ദിവസക്കാലം നീണ്ടുനിൽക്കുന്ന അവതാര ചാർത്ത് ദർശനവും ഉണ്ടായിരിക്കുന്നതാണ്…
ചടങ്ങിൽ യജ്ഞാചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി തോട്ടമൺകാവ് ഭഗവതി ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി കുറുപ്പ്,വൈസ് പ്രസിഡന്റ് കെ ജി രാജീവ്,സെക്രട്ടറി ശ്രീകുമാർ,ജോയിൻ സെക്രട്ടറി സന്തോഷ് പണിക്കർ, ഖജാൻജി പ്രസാദ്, മറ്റു ഭരണസമിതി അംഗങ്ങളായ ബിനു എസ് നായർ, വിജയകുമാർ, രാജേഷ് ആർ ചന്ദ്രൻ, രഘു പി എസ്, സുനിൽകുമാർ, ബിനോജ് തുടങ്ങിയവർ പങ്കെടുത്തു



