
റാന്നി താലൂക്ക് എൻ എസ് എസ് യൂണിയൻആദ്ധ്യാത്മിക സംഗമം നടത്തി.
റാന്നി: താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെയും, ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ താലൂക്കിലെ 49 കരയോഗങ്ങളിലേയും പ്രസിഡന്റുമാർ.സെക്രട്ടറിമാർ, ആദ്ധ്യാത്മിക പഠനകേന്ദ്രം അദ്ധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ആദ്ധ്യാത്മിക സംഗമം നടത്തി. യൂണിയൻ ഭരണ സമിതിയംഗം പി എൻ.ശശിധരൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് എം.എഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി റ്റി.ജി.അനിൽകുമാർ. ആദ്ധ്യാത്മിക പഠനകേന്ദ്രം കോ ഓർഡിനേറ്റർ വി.ആർ.അനിൽകുമാർ, പ്രതിനിധി സഭാംഗം . കെ.ജി.രാജീവ്, യൂണിയൻ ഭരണ സമിതിയംഗങ്ങളായ എം.വി. ഗോപാലകൃഷ്ണൻ നായർ, എം.ജി.ശശിധരൻ നായർ, വനിതായുണിയൻ സെക്രട്ടറി വനജാ.ജി. നായർ ഭരണ സമിതിയംഗങ്ങളായ രമാ മോഹൻ, ശൈലജാ ദേവി സുഷമ റ്റി നായർ ഇന്ദു വാസുദേവൻ, രാജലക്ഷ്മി, രേഖ ലാൽ, യൂണിയനിലെ 49 കരയോഗങ്ങളിലെയും പ്രസിഡന്റ് മാർ, സെക്രട്ടറിമാർ.ആദ്ധ്യാത്മിക പഠനകേന്ദ്രം അദ്ധ്യാപകർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



