
റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ലൈബ്രറി സംഗമം നടത്തി.
റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ലൈബ്രറി സംഗമം നടത്തി.
ജില്ലാ സെക്രട്ടറി പി.ജി ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സംസ്ഥാന ബഡ്ജറ്റുകളുടെ വിശദീകരണം സംസ്ഥാന കൗണ്‍സിലംഗം എസ് ഹരിദാസ് നിര്‍വ്വഹിച്ചു.റിപ്പോര്‍ട്ടും
വരവ് ചെലവ് കണക്കും താലൂക്ക് എക്സിക്യൂട്ടീവംഗം ലീലാ ഗംഗാധരനും,ഭാവി പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറി പ്രൊഫ.വി.ആര്‍ വിശ്വനാഥന്‍ നായരും അവതരിപ്പിച്ചു.ജില്ലാ എക്സിക്യൂട്ടീവംഗം കോമളം അനിരുദ്ധന്‍,താലൂക്ക് വൈസ് പ്രസിഡന്‍റ് ടി.ശശിധരന്‍,ജോയിന്‍റ് സെക്രട്ടറി പി.ആര്‍ സജീവന്‍,കവി പി.ചന്ദ്രമോഹന്‍, എസ്.അജിത്ത്, സി.എന്‍. ശിവന്‍കുട്ടി നായര്‍, വി.എം പ്രകാശ്,ബാജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു



