
News
ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നതിടയിലെ റെയ്ഡിൽ ഒരാളെ പിടികൂടി
ലഹരി വസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിനുള്ള പോലീസ് പരിശോധനകൾ ശക്തമായി തുടരുന്നതിനിടെ അടൂർ പറക്കോട് സ്വകാര്യ ലോഡ്ജിന് സമീപത്തുനിന്നും ഒരാളെ ഡാൻസാഫ് സംഘം പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരായ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടുള്ള റെയ്ഡുകൾ ജില്ലയിൽ തുടരുകയാണ്. തിരുവനന്തപുരം
ആറ്റിങ്ങൽ അയിലം കോണുവിള വീട്ടിൽ മിഥിൻ മധു (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്. പ്രത്യേക പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു



