
വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ ഫുട്ബോൾ ഫോർ സ്കൂൾ പ്രോഗ്രാം അഡ്വ.പ്രമോദ് നാരായൺ എം എൽ എ ഉദ്ഘാടനം ചെയ്തു
വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ ഫുട്ബോൾ ഫോർ സ്കൂൾ പ്രോഗ്രാം അഡ്വ.പ്രമോദ് നാരായൺ എം എൽ എ ഉദ്ഘാടനം ചെയ്തു
ലോകമെമ്പാടുമുള്ള 700 ദശലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം വികസനം ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി യുനെസ്കോയുടെ സഹകരണത്തോടെ ഫിഫ നടപ്പിലാക്കുന്ന ഫുട്ബോൾ ഫോർ സ്കൂൾ പരിപാടിയുടെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യയിൽ നടപ്പിലാക്കുന്ന പ്രസ്തുത പ്രോഗ്രാമിലെ ഫുട്ബോൾ വിതരണ പദ്ധതി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ ബഹു. റാന്നി എംഎൽഎ ശ്രീ പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ അമ്പതോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അധ്യാപകർ, നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രമാദേവി ചടങ്ങിൽ സന്നിഹിതയായിരുന്നു.
ഫുട്ബോൾ എന്ന കളിയുടെ പ്രാധാന്യത്തെക്കുറിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുകൊടുത്ത എംഎൽഎ ഫുട്ബോൾ കിക്ക് ഓഫ് ചെയ്ത്, തുടർന്നുള്ള കളികൾക്ക് പ്രചോദനമേകിയ ശേഷമാണ് മടങ്ങിയത്.



