
വയനാട് ദുരന്തം;കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രാർത്ഥനാസംഗമം നടത്തി
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന ആളുകൾക്കു വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) റാന്നി മേഖലയുടെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗമം നടത്തി. കെ സി സി യുടെ സ്നേഹസ്പർശം പദ്ധതിയിലൂടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാനും യോഗം തീരുമാനിച്ചു. നിലക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പ്രാർത്ഥനാസംഗമം ഉദ്ഘാടനം ചെയ്തു. കെ സി സി റാന്നി മേഖലാ പ്രസിഡണ്ട് വെരി റവ. റോയി മാത്യു കോറപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. സോബിൻ സാമുവൽ, റവ. ഫാ. അജു പി ജോൺ, കെസിസി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്മിജു ജേക്കബ് മറ്റയ്ക്കാട്ട്, ജാൻസി പീറ്റർ, ആഷി സാറ ഉമ്മൻ, തോമസ് മാത്യു, ലിസി ദിവാൻ, മേഴ്സി പാണ്ടിയത്ത്, റെജി പഴൂർ, ജോബിത്ത് ജോയി, സൂസൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.



