News

വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസിൻ്റെകാരുണ്യ ഭവന പദ്ധതി സമർപ്പണം 19 ഞായർ 2.45 ന്

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ്‌ റീജിയൺ പ്രഖ്യാപിച്ച വീടിലാത്തവർക്ക് ഒരു വീട് എന്ന കാരുണ്യ ഭവന പദ്ധതി പ്രകാരം, WMC അജ്‌മാൻ പ്രൊവിൻസ് പണികഴിപ്പിച്ച കാരുണ്യ ഭവനം 2025 ജനുവരി 19 – ന് 2 .45 pm -ന് റാന്നി മോതിരവയൽ സ്വദേശി ഷിനുവിനും കുടുംബത്തിനുംസമർപ്പിയ്ക്കുകയാണ്. .അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ട് ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ഷിനുവിൻ്റെ ഭവനാങ്കണത്തിൽ നടക്കുന്ന സ്നേഹസംഗമത്തിൽ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, പ്രമോദ് നാരായണൻ എം.എൽ.എ. , അജ്‌മാൻ പ്രൊവിൻസ് ചെയർമാൻ തോമസ് ഉമ്മൻ,.എം.സി.മിഡിൽ ഈസ്റ്റ്‌ റീജിയൺ വൈസ് പ്രസിഡണ്ട് ബൈജു എ.വി, ഡേവിഡ് ഗീവർഗീസ്, അനിതാ അനിൽ കുമാർ, വർക്കി ഏബ്രഹാം കാച്ചണത്ത്, ഭദ്രൻ കല്ലയ്ക്കൽ, ആബു. ഐ കോശി പനച്ചിമൂട്ടിൽ, വർഗീസ് നാക്കോലിയ്ക്കൽ , ഷിബു തുണ്ടത്തിൽ എന്നിവർ ആശംസ അറിയിക്കും ഷിനുവിനുള്ള സ്വപ്‌ന ഭവനം വിശ്വസ്തതയോടെ പൂർത്തീകരിച്ച കോൺട്രാക്ടർ സാൽമൻ തോമസിന് സേവന മുദ്ര പുരസ്‌കാരം നൽകി ആദരിക്കും

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page