
News
റാന്നി അങ്ങാടി ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും ഏപ്രിൽ 20 ന് നടക്കും.
അഭീഷ്ടസിദ്ധിക്കും ഐശ്വര്യത്തിനും രോഗനിവാരണത്തിനുമായി റാന്നി അങ്ങാടി ശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും ഏപ്രിൽ 20 ന് നടക്കും.
എല്ലാ ദോഷങ്ങളും അകറ്റാനും ഉപാസകർക്ക് എല്ലാ സിദ്ധികളും പ്രദാനം .ചെയ്യുന്ന
വൈദിക ആചാരമാണ് നവശക്തി അർച്ചന ( ശാസ്ത്യ സൌഹിത്യ യാജനം). പൂജകളും ഹോമങ്ങളുമാണിത്. ദോഷങ്ങൾ മാറി കിട്ടാൻ ശാസ്താവിനോട് പ്രാർത്ഥിച്ച് വഴിപാടുകൾ നടത്താം.
തുടർച്ചയായി 7 മാസമാണ് നവശക്തി അർച്ചന നടത്തുന്നത്. എല്ലാ മലയാള മാസും ആദ്യത്തെ ഞായറാഴ്ചയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
കേരളത്തിലെ 108 ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് അങ്ങാടി ശാസ്താ ക്ഷേത്രം.വർഷങ്ങളായി മുടങ്ങി കിടന്ന ചടങ്ങുകൾ പുനരാരംഭിക്കുന്നതിലൂടെ നാടിനും ഭക്തർക്കും ഐശ്വര്യമാണ് ഉണ്ടാകുമെന്നാണ് വിശ്വാസം.



