News

ഒരു മാസം മുൻപ് രാത്രിയില്‍ വീടു കയറി മദ്യവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ രണ്ടു പ്രതികള്‍ പിടിയിലായി

  1. ഒരു മാസം മുൻപ് രാത്രിയില്‍ വീടു കയറി മദ്യവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ രണ്ടു പ്രതികള്‍ പിടിയിലായി.തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെഞ്ഞാറമൂട് വില്ലേജിൽ കറ്ററ വാർഡിൽ അമ്പലമുക്ക് തോടിനു സമീപം മംഗളവുവിള വീട്ടിൽ സാമുവൽ മകൻ ഷിബു വയസ് 32
    തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പുഴികുറ്റി പി ഓ യിൽ നഗരിക്കുന്ന് കോളനിയിൽ ചിറത്തലയ്ക്കൽ വീട്ടിൽഗോപിമകൻഗോപു42വയസ്എന്നിവരാണ്പിടിയിലായത്.പത്തനംതിട്ട ജില്ലയിൽ റാന്നി ഉതിമൂട് വലിയകലുങ്ക് ശബരിഗാര്‍ഡനില്‍ സുകുമാരന്‍ നായരുടെ വീട്ടില്‍ ഒരു മാസം മുമ്പ് നടന്ന മോഷണത്തിലെ പ്രതികളാണ് ഇവര്‍.മറ്റൊരു മോഷണ കേസിന്‍റെ അന്വേക്ഷണത്തിനിടെ തിരുവല്ലം പൊലീസാണ് ഇവരെ പിടികൂടിയത്.മോഷണം നടത്തിയ സ്ഥലത്തു നിന്നും ഇവരുടെ വിരലടയാളം കിട്ടിയിരുന്നു.തിരുവല്ലം പൊലീസ് ഇവരുടെ വിരലടയാളം പരിശോധന നടത്തിയതു വഴി റാന്നി പൊലീസ് അന്വേക്ഷണം നടത്തുന്ന കേസിലേയും പ്രതികളാണെന്ന് ബോധ്യമാവുകയായിരുന്നു.തുടര്‍ന്ന് റാന്നി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ തിരുവല്ലം പൊലീസിന് കൈമാറും

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page