
News
സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ പടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു യാത്രക്കാർക്ക് പരിക്ക്
റാന്നി:പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ പടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു യാത്രക്കാർക്ക് പരിക്ക്. ബുധൻ രാവിലെ 9 ടെയാണ് പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന ഉടുമ്പുംചോല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപടകത്തിൽ പെട്ടത്. വളവിൽ വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നേരിയ പരിക്കുകളോടെ ഇവരെ തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന പാതയിൽ അപകടം തുടർക്കഥയാണന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് നിർമ്മാണത്തിലെ അപാകതകളാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നു നാട്ടുകാർ ആക്ഷേപം ഉയവത്തിയിരുന്നു. പ്ലാച്ചേരി മുതൽ ഉതിമൂട് വരെ എല്ലാ ദിവസങ്ങളിലും, ചെറുതോ വലുതോ ആയഅപകടങ്ങൾ ഉണ്ടാകുന്നുയെന്നാണ് ഈ റോഡിൻ്റെ അവസ്ഥ.



