
News
ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സേവനത്തിന് അപേക്ഷക്ഷണിച്ചു
ശബരിമലതീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സേവനത്തിന് താല്‍പര്യമുള്ള 18നും 67നും മധ്യേ പ്രായമുള്ള പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകളാണുള്ളത്. ദിവസവേതനം 650 രൂപ.
അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ (www.travancoredevaswomboard.org) ലഭിക്കും.


