News

ശബരിമല മണ്ഡലപൂജ : പോലീസിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണം നടത്തി

പത്തനംതിട്ട :തങ്കയങ്കിയുത്സവമായ മണ്ഡലപൂജയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ സുരക്ഷാക്രമീകരണങ്ങൾ വ്യോമമാർഗം ശബരിമല കോർഡിനേറ്ററും എ ഡി ജി പി യുമായ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണം 24 ന് നടത്തി. . തുടർന്ന് 26 ന് രാവിലെ മണ്ഡലപൂജയുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളുടെ വിലയിരുത്തലായി ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണം നടന്നു. പോലീസ് ആസ്ഥാനം ഡി ഐ ജി സതീഷ് ബിനോയുടെ നേതൃത്വത്തിലായിരുന്നു മണ്ഡലപൂജ ദിവസമായ വ്യാഴാഴ്ചത്തേ വ്യോമനിരീക്ഷണം. സന്നിധാനം, നിലക്കൽ, പമ്പ, എരുമേലി എന്നിവടങ്ങളിലാണ് ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, നിലക്കൽ എസ് ഓ പ്രജീഷ് തോട്ടത്തിൽ, ജോയിന്റ് എസ് ഓ രാജേഷ് കുമാർ തുടങ്ങിയരും ഡി ഐ ജിക്കൊപ്പം ഉണ്ടായിരുന്നു. മകരജ്യോതി ദർശനവുമായി ബന്ധപ്പെട്ട ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും, ശുഭകരവും പരാതിരഹിതവുമായ മണ്ഡലകാലം പോലെ ഏവർക്കും മകരവിളക്ക് ഉത്സവകാലം അനുഭവവേദ്യമാക്കാൻ പോലീസ് സേവനം ഉറപ്പാക്കിയെന്നും എ ഡി ജി പി പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page