കണ്ണൂർ റൂറൽ ഡി എച്ച് ക്യൂവിലെ എസ് സി പി ഓ സത്യ(52)നാണ് വ്യാഴം ഉച്ചയ്ക്ക് 12.30 ഓടെ സന്നിധാനം പോലീസ് ബാരക്കിന് സമീപം വച്ച് പിന്നിൽ നിന്നും പന്നിയുടെ കുത്തേറ്റത്. മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു ആക്രമണം. മുതുകിന് കുത്തേറ്റു തെറിച്ചുവീണ സത്യന്റെ തലയ്ക്ക് മുറിവേറ്റു, ഉടനടി സന്നിധാനം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ നാല് തുന്നലിട്ടു. തുടയിൽ ചതവുണ്ട്, ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.