
റാന്നി അങ്ങാടി ശ്വാലീശ്വരം ശിവക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും പുതിയതായി നിർമ്മിച്ച ക്ഷേത്ര സമർപ്പണവും
റാന്നി അങ്ങാടി ശ്വാലീശ്വരം ശിവക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും പുതിയതായി നിർമ്മിച്ച ക്ഷേത്ര സമർപ്പണവും, വ്യാഴാഴ്ച പത്താമുദയം നാളിൽ നടക്കും. ക്ഷേത്ര തന്ത്രികണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 11.15നും 11.30 നും മദ്ധ്യേ മുഹൂർത്ത്വത്തിൽ കണ്ഠരര് ബ്രഹ്മദത്തൻ നിർവ്വഹിക്കും രാവിലെ ഗണപതി ഹോമം, ശയ്യയയിൽ ഉഷപൂജ, മരപ്പാണി, മുഹൂർത്തം, പ്രാണപ്രതിഷ്ഠ, അഷ്ടബന്ധകലശം, ബ്രഹ്മകലശാഭിഷേകം പരികലശാഭിഷേകം, പ്രസന്നപൂജ, സമൂഹസദ്യ, വൈകിട്ട് 4.30ന് പൊതുസമ്മേളനം, ക്ഷേത്ര ഭരണസമതി പ്രസിഡൻ്റ് റ്റി.എസ്.രാമചന്ദ്രപണിക്കരുടെ അദ്ധ്യക്ഷതയിൽ പ്രമോദ് നാരായൺ എം എൽ എ ഉദ്ഘാടനം ചെയ്യും, റാന്നിയിലെ മറ്റ് ക്ഷേത്രങ്ങളിലെ ഭരണസമതി പ്രസിഡൻ്റുമാർ ആശംസകൾ പറയും6.30 ന് വിശേഷാൽ ദീപാരാധന, 7 ന് സത്സംഗം, ഡോ.പി.വി.ജയൻ ഉദ്ഘാടനം ചെയ്യും, വർക്കല ശിവഗിരി മഠാധിപതി ഡോ.സച്ചിദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 9 ന് കണ്ണൂർ സിത്താനി ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസ് എന്നിവയാണ് പ്രധാന പരിപാടികൾ



