
News
അയിരൂർ – ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് നഗറിൽ സ്ഥാപിക്കുവാനുള്ള ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ഛായാചിത്രഘോഷയാത്ര ആരംഭിച്ചു
gഅയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ജ്യോതി പ്രയാണ ഘോഷയാത്ര ചട്ടമ്പി സ്വാമികളുടെ മഹാ സമാധി കുടികൊള്ളുന്ന കൊല്ലം പത്മന ആശ്രമത്തിൽ നിന്നും ആരംഭിച്ചു. രാവിലെ 7.00 ന് ശ്രീ ബാലഭട്ടാരകേശ്വര ക്ഷേത്രത്തിലെ കേടാവിളക്കിൽ നിന്ന് ആശ്രമ മഠാധിപതി കൃഷ്ണമയാനന്ദ തീർത്ഥപാദ സ്വാമികൾ പകർന്നു നൽകിയ ദീപം ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ കെ ഹരിദാസും, ജനറൽ കൺവീനർ ജി കൃഷ്ണ കുമാറുംഏറ്റുവാങ്ങി.യോഗത്തിൽ വൈസ് പ്രസിഡന്റ് കെ കെ ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി എക്സ് എം എൽ എ, ട്രെഷറർ റ്റി കെ സോമനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ ഡി രാജഗോപാൽ, ജി രാജ്കുമാർ,
ആശ്രമം ട്രസ്റ്റ് പ്രസിഡന്റ് കുമ്പളത്തു വിജയ കൃഷ്ണ പിള്ള, കോർഡിനേറ്റർ പത്മന ബാലചന്ദ്രൻ, കെ എസ് സദാശിവൻ നായർ, എം അയ്യപ്പൻ കുട്ടി, ശ്രീജിത്ത് അയ്രൂർ, അനിരാജ്
ഐക്കര, ശ്രീകുമാർ ഇരപ്പക്കാട്ട്, സി ജി പ്രദീപ് കുമാർ, ടി കെ സുധിഷ് കുമാർ, പി എൻ രഘുത്തമൻ നായർ, എസ് ശിവൻകുട്ടി നായർ, കെ ആർ ശിവൻകുട്ടി നായർ, എൻ എസ് അനിൽ കുമാർ, ജി രമേശ്, മനേഷ് എസ് നായർ, രാധാകൃഷ്ണൻ നായർ, അനീഷ് ജി, രത്നമ്മ വി പിള്ള, രാധാ എസ് നായർ, രമാ മോഹൻ, പ്രസന്ന വേണുഗോപാൽ, രാധാമണി അമ്മ, ഗിരിജാ കുമാരി എ ആർ, ഓമന രാധാകൃഷ്ണൻ, പുഷ്പ അനിൽ, ദീപ എസ് നായർ, പ്രീത ബി നായർ, ഇന്ദിരാ കൈമൾ, പത്മിനി ആർ നായർ, രാധാമണി പിള്ള എന്നിവർ പ്രസംഗിച്ചു.ഘോഷയാത്രയായി കരുനാഗപ്പള്ളി പുതിയകാവ് ദേവീ ക്ഷേത്രം, കരുനാഗപ്പള്ളി എൻ എസ് എസ് താലൂക് യൂണിയൻ, ഓച്ചിറ ശ്രീ പരഹ്ബ്രഹ്മ ക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കായംകുളം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം, മാവേലിക്കര പുതിയകാവ് ദേവീ ക്ഷേത്രം, മാവേലിക്കര എൻ എസ് എസ് താലൂക് യൂണിയൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടെ ചെറുകോൽ ശുഭാനന്ദ ആശ്രമത്തിൽ എത്തിച്ചേർന്നു. തുടർന്ന് ചെന്നിത്തല, മാന്നാർ, ചെങ്ങന്നൂർ എൻ എസ് എസ് താലൂക് യൂണിയൻ എന്നിവിടങ്ങളിലെ വിവിധ ക്ഷേത്ര ങ്ങളുടെയും, സംഘടന കളുടെയും സ്വീകരണ ങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 07.00 മണിയോടുകൂടി ശ്രീ വിജയാനന്ദ ആശ്രമത്തിൽ എത്തിച്ചേർന്നു.ഇന്നു രാവിലെ ആറന്മുള, തെക്കേമല, ഇലന്തൂർ, ഓമല്ലൂർ, പത്തനംതിട്ട എൻ എസ് എസ് താലൂക് യൂണിയൻ, v മല്ലശേരിമുക്ക് കീച്ചേരിൽ ക്ഷേത്ര കമ്മിറ്റി, പുളിമുക്ക് ജനനി ഹൈന്ദവ സേവസമിതി, കോന്നി, മലയാലപ്പുഴ, കടമ്മനിട്ട, നാരങ്ങാനം, കോഴഞ്ചേരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ, എൻ എസ് എസ് താലൂക് യൂണിയൻ, കരയോഗങ്ങൾ, എസ് എൻ ഡി പി ശാഖകളും വിവിധ സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വഴി നെടുംപ്രയാർ, തേവലശ്ശേരി ദേവീ ക്ഷേത്രത്തിൽ സമാപിക്കുന്നു
ഞാറാഴ്ച്ച രാവിലെ മാരാമണ്ണ്, ചെട്ടിമുക്ക്, പുല്ലാട്, പുളിമുക്ക്, കാഞ്ഞീറ്റുകര വഴി 11.00 മണിയോടുകൂടി ശ്രീ വിദ്യാധിരാജ നഗറിൽ എത്തിച്ചേരുന്നു.



