News

അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് കൊടിയേറി

ആമത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് കൊടിയേറി 
ഞായർ വൈകുന്നേരം 4 മണിക്ക് തിരുനാവായ മഹാമാഘമഹോത്സവ പരമാചാര്യൻ, സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഹിന്ദുമത പരിഷത്തിൻ്റെ ഔപചാരികമായ ഉത്ഘാടന കർമ്മം നിർവ്വഹിക്കും:
ചരിത്ര പ്രസിദ്ധമായ അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു ഇന്ന് ഉച്ചക്ക് 11.30 ന് പമ്പാ മണൽപ്പുറത്തെ ശ്രീവിദ്യാധിരാജ നഗറിൽ കൊടിയേറി. കൊല്ലം പത്മന ആശ്രമത്തിൽ നിന്നും പകർന്ന ദീപവും വഹിച്ചുകൊണ്ടുള്ള ജ്യോതിപ്രയാണ ഘോഷയാത്രയും, ഏഴുമറ്റൂർ പരമഭട്ടാരക ആശ്രമത്തിൽ നിന്നും ചട്ടമ്പി സ്വാമികളുടെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയും, അയിരൂർ പുതിയകാവ് ദേവിക്ഷേത്രത്തിൽ നിന്നും പൂജിച്ചു ഏറ്റുവാങ്ങിയ പതാക ഘോഷയാത്രയും ശ്രീവിദ്യാധിരാജ നഗറിൽ സംഗമിച്ചു. തുടർന്ന് വേദിക്ക് മുന്നിലെ കെടാവിളക്കിലേക്ക് ദീപം പകരുകയും, ഛായാചിത്രം വേദിയിൽ സ്ഥാപിക്കുകയും ശേഷം ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി എസ് നായർ പതാക ഉയത്തിയതോടെ കൂടി 114 ആമത് ഹിന്ദുമത പരിഷത്തിന് തുടക്കമായി.
ജനറൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള, വൈസ് പ്രസിഡന്റ്മാരായ അഡ്വ കെ ഹരിദാസ്, മാലേത്ത് സരളാദേവി എക്സ് എം എൽ എ, കെ കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ ഡി രാജഗോപാൽ, ജി രാജ്കുമാർ, കെ ആർ വേണുഗോപാൽ, ട്രെഷരാർ റ്റി കെ സോമനാഥൻ നായർ, ശ്രീജിത്ത്‌ അയിരൂർ, അനിരാജ് ഐക്കര, വി കെ രാജഗോപാൽ, എൻ ശ്രീധരൻ നായർ, ജി കൃഷ്ണകുമാർ, അഡ്വ കെ ജയവർമ്മ അഡ്വ പ്രകാശ് കുമാർ ചരളേൽ, കെ എസ് സദാശിവൻ നായർ, എം ആർ ജഗൻമോഹൻദാസ്, പി ആർ ഗോപിനാഥൻ നായർ, ശ്രീകുമാർ ഇരപ്പാകാട്ട്, എൻ കെ നന്ദകുമാർ, സന്തോഷ്‌ കുറുപ്, പ്രസന്നകുമാർ പുറംപാറ, ജോതിസ് വി പിള്ള, രത്നമ്മ വി പിള്ള, രാധാ എസ് നായർ, രമാ മോഹൻ, അഡ്വ ലളിതാ മണി, വിലാസിനി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page