
പത്തനംതിട്ട റാന്നി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നജില്ലാതല പ്രേരണാ ഉത്സവ് സമാപിച്ചു
റാന്നി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ വച്ച് നടന്ന, ജില്ലയിലെ അൻപതോളം സ്കൂളുകളിൽ നിന്നും നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത, ജില്ലാതല പ്രേരണ ഉത്സവ് സമാപിച്ചു.
വിദ്യാർത്ഥികളുടെ സൃഷ്ടിപരവും സർഗ്ഗാത്മകവുമായ കഴിവുകളുടെ മാറ്റുരയ്ക്കൽ, വിധികർത്താക്കളുമായുള്ള അഭിമുഖം എന്നിവയ്ക്ക് ഒടുവിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ചുരുക്കപ്പട്ടിക, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രേരണ പോർട്ടലിൽ സമർപ്പിച്ചു.
പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് വേണ്ടി എ ഇ ജയന്തി കെ എസ്, വിധികർത്താക്കൾ, നവോദയ പ്രിൻസിപ്പൽ, സ്റ്റാഫ്, വിദ്യാർത്ഥികൾ തുടങ്ങിയവർ, വിവിധ വിദ്യാലയങ്ങളുടെ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
കുട്ടികളുടെ ബഹുമുഖമായ നൈപുണ്യ വികസനത്തിനുള്ള സാഹചര്യം ഒരുക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ട മിഷൻ പ്രേരണയുടെ ഭാഗമാണ് പ്രേരണ പോർട്ടൽ



