
News
ശ്രീവല്ലഭൻ തിരുവോണ ദിനത്തിൽ തിരുഭാവരണം ചാർത്തി അനുഗ്രഹിച്ച്ഭക്തർക്ക് സദ്യ നല്കി
തിരുവല്ല ശ്രീവല്ലഭ മഹാ ക്ഷേത്രത്തിലെ ആട്ടവിശേഷ ദിവസമായ തിരുവോണദിനത്തിൽ ഉച്ചപൂജയ്ക്ക് ഭഗവാന് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജകൾ നടന്നു : ഉച്ചക്ക് ഭക്തജനങ്ങളുടെ സഹകരണത്തോടെ നടന്ന തിരുവോണ സദ്യ തിരുവല്ല അസിസ്റ്റന്റെ ദേവസ്വം കമ്മീഷണർ . ഇ.അർച്ചന ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സബ് ഗ്രൂപ്പ് ഓഫീസർ ബി.സുഭാഷ് ദേവസ്വം ജീവനക്കാർ ഉപദേശക സമിതി പ്രസിഡന്റെ എം.എം മോഹനൻ നായർ,വൈസ് പ്രസിഡന്റെ ഷാബു , സമിതി അംഗം എം.എൻ രാജശേഖരൻ തുടങ്ങി നിരവധിഭക്തർ പങ്കെടുത്തു. ശ്രീവല്ലഭ സ്വാമിയും സുദർശന മൂർത്തിയും അത്താഴ ശീവേലിക്ക് ആനപ്പുറത്ത് എഴുന്നെള്ളി.



