News

തെങ്ങിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് സാഹസികമായി താഴെയെത്തിച്ചു

റാന്നി പെരുനാട് വയറൻ മരുതി അമ്പലം വക സ്ഥലത്തെ 35 അടി ഉയരമുള്ള തെങ്ങിൽ കുടുങ്ങിയ 19 വയസ്സുള്ള യുവാവിനെ ഫയർഫോഴ്‌സ് സാഹസികമായി താഴെയെത്തിച്ചു. പെരുനാട് പഞ്ചായത്തിലെ 12-ാം വാർഡിലാണ് സംഭവം. ബുധൻ  രാവിലെ 7.40-ഓടെയാണ് അബി എന്ന യുവാവ് തെങ്ങുകയറുന്നതിനിടെ അവശനായി മുകളിൽ കുടുങ്ങിയത്. ഇറങ്ങാൻ കഴിയാതെ അവശനായതോടെ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. റാന്നിയിൽ   നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ലാഡർ ഉപയോഗിച്ച് തെങ്ങിൻ്റെ മുകളിലെത്തി.അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജീവിൻ്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ, യുവാവിനെ സുരക്ഷിതമായി താഴെയെത്തിക്കാൻ കഴിഞ്ഞു. ഇതോടെ പ്രദേശവാസികൾക്കും ഫയർഫോഴ്‌സിനും നന്ദി അറിയിച്ചു. യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page