
വന മഹോത്സവത്തിൻ്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം റാന്നി എം എൽ എ.പ്രമോദ് നാരായൺ നിർവ്വഹിച്ചു.
സാമൂഹ്യ വനവൽക്കരണ വിഭാഗം പത്തനംതിട്ട റാന്നി കോന്നി ഡിവിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാതല വനമ ഹോത്സവം റാന്നി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നു.
റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു .വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ വി വർക്കി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി കെ ജെയിംസ്, വാർഡ് മെമ്പർ പ്രസന്നകുമാരി, റാന്നി ഡി എഫ് ഒ എൻ രാജേഷ് ഐ എഫ് എസ്, കോന്നി ഡി എഫ് ഒ രാജേഷ് കുമാർ കോറി, സോഷ്യൽ ഫോറസ്റ്റ് ഡി എഫ് ഒ രാഹുൽ, റേഞ്ച് ഓഫീസർമാരായ ബി ആർ ജയൻ, ജി എസ് രഞ്ജിത്ത് വിഎസ് ഷുഹൈബ്, നവോദയ പ്രിൻസിപ്പൽ വി സുധീർ വൈസ് പ്രിൻസിപ്പൽ,രശ്മി എന്നിവർ പ്രസംഗിച്ചു. നവോദയ വിദ്യാലയ സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പങ്ക്ടുത്തു
അമ്മയ്ക്കൊരു മരം പദ്ധതിയുടെ ഭാഗമായി വിശിഷ്ടാതിഥികൾ സ്കൂളിലെ വിദ്യാവനം സന്ദർശിച്ച് വൃക്ഷത്തൈകൾ നട്ടു.



