News

വിവിധ വിഷയങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണക്ലാസുകൾ നടത്തി

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ ഇന്നും ബോധവൽക്കരണക്ലാസുകൾ നടന്നു.ഈമാസം മൂന്നിന് ആരംഭിച്ച പരിപാടി 17 വരെ നീണ്ടുനിൽക്കും. ലഹരി അടിമത്തത്തിനെതിരെയും, പോക്സോ നിയമം സംബന്ധിച്ചും, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള സ്വയം പ്രതിരോധമുറകളെ പറ്റിയുമുള്ള ബോധവൽക്കരണ ക്ലാസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 100 സ്കൂളുകളിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾ നടത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി അനിലിനാണ് ചുമതല.
വെള്ളിയാഴ്ച കോന്നി സബ് ഡിവിഷനിലെ ചിറ്റാർ മൂഴിയാർ പോലീസ് സ്റ്റേഷനുകൾ, റാന്നി സബ് ഡിവിഷനിലെ വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ എന്നിവയുടെ പരിധിയിൽ വരുന്ന ആകെ 14 സ്കൂളുകളിലാണ് ക്ലാസുകൾ നടന്നത്. പോലീസ് ഇൻസ്പെക്ടർ എം ആർ സുരേഷ്, എസ് ഐമാരായ റോയ് ജോൺ, അനിൽ കുമാർ, എ എസ് ഐ മാരായ സുഷമ കൊച്ചുമ്മൻ, ജയചന്ദ്രൻ,കോന്നി സ്റ്റേഷനിലെ എസ് സി പി ഓ ഡിക്രൂസ് എന്നിവരാണ് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തത്. സി പി ഓമാരായ അർജുൻ ഗോപിനാഥ്, കെ പി ശ്രീകാന്ത്, വി ആർ അഞ്ജന എന്നിവരും ക്ലാസുകളെടുത്തു. രശ്മി, ആദിത്യ, നീതു എന്നിവർ ചിറ്റാർ സ്റ്റേഷൻ പരിധിയിലെ 5
സ്കൂളുകളിലും ,ആതിര, അശ്വതി, നീന എന്നിവർ മൂഴിയാർ സ്റ്റേഷൻ പരിധിയിലെ 4 സ്കൂളുകളിലും ജസ്‌ന, ശരണ്യ, ശ്രീജ, പ്രിയലക്ഷ്മി എന്നീ പോലീസ് ഉദ്യോഗസ്ഥർ വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയിൽ വരുന്ന 5 സ്കൂളുകളിലും സ്വയം പ്രതിരോധമുറകൾ സംബന്ധിച്ച ക്ലാസുകൾ എടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page