
അംശദായം അടയ്ക്കാം/ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്കൂള്‍ മാനേജ്മെന്റ് കോഴ്സ്/ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്/പി.എസ്.സി അഭിമുഖം/ കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അംശദായം അടയ്ക്കാം
കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് മുടക്കം വരുത്തിയ അംശദായം ജൂലൈ 31 വരെ അടയ്ക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682 320158.
ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്കൂള്‍ മാനേജ്മെന്റ് കോഴ്സ്
സ്കോള്‍ കേരള – ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്കൂള്‍ മാനേജ്മെന്റ് കോഴ്സ് രണ്ടാം ഗഡു ഫീസ് പിഴകൂടാതെ ജൂലൈ 21 വരെയും 100 രൂപ പിഴയോടെ 30 വരെയും www.scolekerala.org മുഖേനെ അടയ്ക്കാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950, 2342271.
ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാം
അടൂര്‍ താലൂക്കില്‍ അടൂര്‍ വില്ലേജില്‍ തയാറാക്കിയ ഡിജിറ്റല്‍ സര്‍വേ റിക്കാര്‍ഡുകള്‍ ഓഗസ്റ്റ് ആറുവരെ അടൂര്‍ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (അടൂര്‍ നെല്ലിമൂട്ടില്‍പടിക്ക് സമീപം കണ്ണംകോട് വാര്‍ഡില്‍ ഫെയര്‍വ്യൂവില്‍ പ്രവര്‍ത്തിക്കുന്ന സര്‍വെ ക്യാമ്പ് ഓഫീസ്) എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ പരിശോധിക്കാം. റിക്കാര്‍ഡുകളില്‍ പരാതിയുണ്ടെങ്കില്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. അല്ലാത്തപക്ഷം റിസര്‍വെ റിക്കാര്‍ഡിലുള്ള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ അന്തിമമായി പ്രഖ്യാപിക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനം അറിയിച്ചിട്ടുളള ഭൂഉടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല.
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ പോളിമെര്‍ ടെക്നോളജി ലാറ്ററല്‍ എന്‍ട്രി ( രണ്ടാം വര്‍ഷത്തിലേക്ക്) സ്പോട്ട് അഡ്മിഷന് ജൂലൈ 15 ന് കോളജില്‍ നടക്കും. രജിസ്ട്രേഷന് രാവിലെ 9.30 മുതല്‍ 10.30 വരെ. പട്ടികവിഭാഗം/ഒഇസി പെടാത്തവര്‍ സാധാരണ ഫീസിനു പുറമെ സ്പെഷ്യല്‍ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡെപ്പോസിറ്റ് ആയിരം രൂപ.
വെബ്സൈറ്റ് : www.polyadmission.org/let . ഫോണ്‍: 04734 231776.
പി.എസ്.സി അഭിമുഖം
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- പട്ടികവര്‍ഗം മാത്രം) (കാറ്റഗറി നമ്പര്‍. 335/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 16 രാവിലെ 9.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.
പി.എസ്.സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍. 082/24) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 17, 18
തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222665.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടമേഷന്‍, ഓട്ടോകാഡ്, അഡ്വാന്‍സിഡ് ഗ്രാഫിക് ഡിസൈന്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍ : 0469 2961525, 8281905525.
(



