
News
റാന്നി സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി പി ആർ പ്രസാദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
റാന്നി സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി പി ആർ പ്രസാദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച ചേർന്ന പുതിയ അംഗങ്ങളുടെ യോഗത്തിലാണ് പ്രസാദിനെ ചെയർമാനായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസർ കമറുദ്ദീൻ്റെ അധ്യക്ഷതയിൽ ആണ് യോഗം ചേർന്നത്. നേരത്തേ സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോജോ കോവൂർ, ബെന്നി പുത്തൻപറമ്പിൽ, മിഥുൻ മോഹൻ, ഉണ്ണി പ്ലാച്ചേരി, റോബിൻ കെ തോമസ്, എം ശ്രീജിത്ത്, കെ എൻ ദീപ, കെ വി മോഹൻ ദാസ്, സജീവ് ഖാൻ, ടി ജി ഷാജി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.



