
മാതൃജ്യോതി പദ്ധതി /വിദ്യാജ്യോതി പദ്ധതി/സ്‌പോട്ട് അഡ്മിഷന്‍/അഭിമുഖം ജൂലൈ 30 ന്/സീറ്റ് ഒഴിവ്/ക്ഷീരകര്‍ഷകപരിശീലനംറീ-ടെന്‍ഡര്‍/ടെന്‍ഡര്‍/ഐ.ടി.ഐ പ്രവേശനം/സീറ്റ് ഒഴിവ്/
സീറ്റ് ഒഴിവ്
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഓഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി, ഫീസ് സഹിതം പ്രവേശനം നേടണം. പ്രായപരിധി ഇല്ല. ഫോണ്‍: 0468 2259952, 9961276122, 9995686848, 8075525879.
ഐ.ടി.ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയിലെ വിവിധ എന്‍സിവിടി അംഗീകൃത ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് രണ്ട്. ഫോണ്‍ : 0479 2457496, 9747454553.
ടെന്‍ഡര്‍
കോന്നി ഐസിഡിഎസ് പ്രോജക്ടിലെ 95 അങ്കണവാടികളില്‍ പോഷകാഹാര പദ്ധതി പ്രകാരം പാലും മുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 0468-2334110, 9447161577, ഇമെയില്‍- icdskonni@gmail.com.
ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 107 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 04682333037, 9447161577. ഇ മെയില്‍:
konniicds@gmail.com
റീ-ടെന്‍ഡര്‍
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി മോര്‍ച്ചറിയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളുടെ തകരാറുകള്‍ പരിഹരിച്ച് ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് പുതുക്കി ഉറപ്പിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 16. ഫോണ്‍: 0469 2602494.
ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപുല്‍കൃഷി’ വിഷയത്തില്‍ ജൂലൈ 29, 30 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍: 8304948553, 9496332048, 04734 299869, 9447305100.
സീറ്റ് ഒഴിവ്
റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റിലേക്ക് ഓഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ഫോണ്‍ : 04735 296090.
അഭിമുഖം ജൂലൈ 30 ന്
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി പരിചരണ യൂണിറ്റിലേക്ക് എംപിറ്റി ബിപിറ്റി യോഗ്യതയുളള പരിചയസമ്പന്നരായവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. അസല്‍രേഖകളുമായി ജൂലൈ 30 ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 252029.
സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍, ഓട്ടോമൊബൈല്‍, സിവില്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ 28ന് റഗുലര്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. റഗുലര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10.30 വരെ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. നിലവില്‍ ഏതെങ്കിലും പോളിടെക്‌നിക്ക് കോളജില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതി. വെബ്‌സൈറ്റ്: www.polyadmission.org. ഫോണ്‍: 0469 2650228.
വിദ്യാജ്യോതി പദ്ധതി
സര്‍ക്കാര്‍/എയ്ഡഡ് /മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള ഒന്‍പതാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണം എന്നിവ വാങ്ങുന്നതിനായി ധനസഹായം അനുവദിക്കുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേരിലുള്ള ബില്ല് സഹിതം സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 04682325168.
മാതൃജ്യോതി പദ്ധതി
ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള അമ്മമാര്‍ക്ക് സുനീതി പോര്‍ട്ടല്‍ www.suneethi.sjd.kerala മുഖേന അപേക്ഷിക്കാം. കുഞ്ഞിന് രണ്ട് വയസ് പൂര്‍ത്തിയാകുന്നതുവരെ ധനസഹായം 2000 രൂപ ക്രമത്തില്‍ ലഭിക്കും. കുഞ്ഞു ജനിച്ച് ആറു മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
അടൂര്‍ ഐഎച്ച് ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് തസ്തികകളിലേക്ക് താല്‍ക്കാലിക ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29 രാവിലെ 10 ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യുജിസി ചട്ടപ്രകാരമുളള യോഗ്യത. ഇവരുടെ അഭാവത്തില്‍ മറ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്‌സൈറ്റ് : www.cea.ac.in ഫോണ്‍ : 04734 231995.



