News

പത്തനംതിട്ട ജില്ല/സർക്കാർ അറിയിപ്പുകൾ/വാർത്തകൾ/അധ്യാപകരെ ആവശ്യമുണ്ട്/അഭിമുഖം/ഇ-ലേലം/റാങ്ക് പട്ടിക റദ്ദായി/ടെന്‍ഡര്‍

ടെന്‍ഡര്‍

അടൂര്‍ ജനറല്‍ ആശുപത്രില്‍ എച്ച്.എം.സി കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് കാന്റീന്‍ നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള വ്യക്തി/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മേയ് ഏഴിന് വൈകിട്ട് നാല്. ഫോണ്‍ : 04734-223236.

റാങ്ക് പട്ടിക റദ്ദായി
 
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (പട്ടികവര്‍ഗക്കാര്‍ക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ) (കാറ്റഗറി നം. 410/2021) തസ്തികയിലേക്ക് 27800-59400 രൂപ ശമ്പളനിരക്കില്‍ 2024 മാര്‍ച്ച് 22ന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നം. 323/2024/ഡിഒഎച്ച്) കാലാവധി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

സൈനിക ക്ഷേമവകുപ്പിലെ ക്ലര്‍ക്ക്  (പട്ടികവര്‍ഗക്കാര്‍ക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ) (വിമുക്തഭടന്മാര്‍ക്ക് മാത്രം) (കാറ്റഗറി നം. 091/2021) തസ്തികയിലേക്ക് 19,000-43,600 രൂപ ശമ്പളനിരക്കില്‍ 2022 മാര്‍ച്ച് 17ന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നം. 123/2022/ഡിഒഎച്ച്) കാലാവധി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഇ-ലേലം

 പത്തനംതിട്ട, കോന്നി പൊലിസ് പിടിച്ചെടുത്ത തറയില്‍ ഫിനാന്‍സിന്റെ നാല് വാഹനങ്ങളും പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 18 വാഹനങ്ങളും  ക്രിമിനല്‍ കേസില്‍പെട്ട 22 വാഹനങ്ങളും എംഎസ്റ്റിസി ലിമിറ്റഡ് സ്ഥാപനവെബ്‌സൈറ്റായ www.mstcecommerce.com മുഖേന ഏപ്രില്‍ 21ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ  ഇ-ലേലം ചെയ്യും. രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍ :   0468-2222630.

അഭിമുഖം

കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു. ഏപ്രില്‍ 22ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുളള 50 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയമുളളവര്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും പ്രവൃത്തി പരിചയ സാക്ഷ്യപത്രവും സഹിതം ഹാജരാകണം. ഫോണ്‍ : 0468 2344823, 2344803.

അധ്യാപകരെ ആവശ്യമുണ്ട്

കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനായി താല്‍കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന പ്രവൃത്തിപരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. യു.പി വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് പ്ലസ് ടു +/പ്രീഡിഗ്രി, ടിടിസി /ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നാച്ചുറല്‍സയന്‍സ്(ബയോളജി), സോഷ്യല്‍ സ്റ്റഡീസ്, ഫിസിക്കല്‍ സയന്‍സ്(ഫിസിക്‌സ് ആന്റ് കെമിസ്ട്രി) ഇംഗ്ലീഷ്, കണക്ക്, ഹിന്ദി വിഷയങ്ങളില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് ബിഎഡ്/ പി.ജി  യോഗ്യതയുള്ള അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചിനകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍-9544788310, 8547630042.

സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ മനുഷ്യസ്നേഹിയാണ് ഡോ. ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

ലോകജനതയ്ക്കായി സ്വന്തം ശരീരം പരീക്ഷണ ശാലയാക്കിയ മനുഷ്യ സ്നേഹിയാണ് ഹോമിയോപ്പതിയുടെ പിതാവ് ഡോ.  ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഹോമിയോപ്പതി ദിനം അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പൊതുജനാരോഗ്യ സെമിനാര്‍, വാക്കത്തോണ്‍, കലാപരിപാടികള്‍, പൊതുസമ്മേളനം, സംഗീതനിശ, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവ നടന്നു. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍ അധ്യക്ഷനായി. അടൂര്‍ നഗരസഭ ആരോഗ്യ വികസന സമിതി ചെയര്‍മാന്‍ രമേശ് വരിക്കോലില്‍, ഡോ : സംഗീത, ഡോ:എസ്.ജി.ബിജു, ഡോ: കെ.ജി. ശ്രീനിജന്‍, ഡോ:പി.ജയചന്ദ്രന്‍, ഡോ:എല്‍.വി. കര്‍ണന്‍, ഡോ: ഷൈബുരാജി, ഡോ: ശ്രീജിത് നാരായണന്‍, ഡോ: ഗോപകുമാര്‍, ഡോ: ശീതള്‍ സുഗതന്‍ , എന്‍. സജിത, വി.ജി. മണി, അനില്‍കുമാര്‍, മനീഷ് രാജ്, ജയശ്രീ, എ.എം ഇന്ദുലക്ഷ്മി എന്നിവര്‍ പങ്കെടുത്തു

പാചക ഉപകരണങ്ങള്‍ വിതരണം ചെയ്തു

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിക്സിയും, കുട്ടികള്‍ക്ക് ആവിയില്‍ പുഴുങ്ങിയ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാത്രങ്ങളുമാണ് നല്‍കിയത്. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി  വിദ്യാധരപ്പണിക്കര്‍, പ്രിയാ ജ്യോതികുമാര്‍, എന്‍ കെ  ശ്രീകുമാര്‍, അംഗംങ്ങളായ ജയാ ദേവി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സബിത, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page