
നവോദയ പരീക്ഷ ലാറ്ററല്‍ എന്‍ട്രി/പരിശീലനം/ഗതാഗത നിരോധനം/റാങ്ക് പട്ടിക/തെരുവ് നായകള്‍ക്ക് വാക്സിനേഷന്/യോഗപരിശീലനം/വാഹനം ആവശ്യമുണ്ട്
നവോദയ പരീക്ഷ ലാറ്ററല്‍ എന്‍ട്രി
ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ ഒന്‍പത്, 11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ ഫെബ്രുവരി ഏഴിന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 23 ന് മുമ്പായി സമര്‍പ്പിക്കണം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ പഠിക്കുന്നവരും ജില്ലയില്‍ താമസിക്കുന്നവരുമായിരിക്കണം. ഫോണ്‍: 04735 294263. വെബ്സൈറ്റ്: ക്ലാസ് ഒമ്പത്- https://cbseitms.nic.in/2026nvsix/ ക്ലാസ് 11- https://cbseitms.nic.in/2026nvsxi11/
പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും പുളിക്കീഴ് ബ്ലോക്കും ചേര്‍ന്ന് 13 ദിവസത്തെ സൗജന്യ സിസിടിവി ഇന്സ്റ്റാളേഷന് പരിശീലനം പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിച്ചു. പ്രായപരിധി 18-50. ഫോണ്‍: 8330010232
ഗതാഗത നിരോധനം
പത്തനംതിട്ട അബാന്‍ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ക്രമീകരിക്കുന്നതിനായി ടൗണ്‍ റിംഗ് റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുഖ്യ കവാടം മുതല്‍ അബാന്‍ ജംഗ്ഷന് വരെയുളള ഭാഗത്തെ വാഹന ഗതാഗതം താല്കാലികമായി നിരോധിച്ചു. അബാന്‍ ജംഗ്ഷനില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മിനി സിവില്‍ സ്റ്റേഷന് ജംഗ്ഷന് വഴി കെഎസ്ആര്‍ടിസി ജംഗ്ഷനിലൂടെ പോകണം. ശ്രീവത്സം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ജംഗ്ഷന് മിനി സിവില്‍ സ്റ്റേഷന് വഴി തിരിഞ്ഞു പോകണം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് വരുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ജംഗ്ഷന് വഴി പോകണം. പ്രൈവറ്റ് സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ കുമ്പഴ, മൈലപ്ര, എസ് പി ഓഫീസ് ജംഗ്ഷന്, കെഎസ്ആര്‍ടിസി വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കണം.
റാങ്ക് പട്ടിക
ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഓക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് രണ്ട് തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
തെരുവ് നായകള്‍ക്ക് വാക്സിനേഷന്
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ തെരുവ് നായകള്‍ക്കുളള വാക്സിനേഷന് സെപ്റ്റംബര്‍ 12 വരെ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 252029.
യോഗപരിശീലനം
വയോജനങ്ങള്‍ക്കായി യോഗപരിശീലകരെ ആവശ്യമുണ്ട്. അംഗീകൃത സര്‍വകാലശാലയില്‍ നിന്നുളള ബാച്ചിലര്‍ ഓഫ് നാച്ചറോപതി ആന്‍ഡ് യോഗാ സയന്‍സ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉളളവര്‍ക്കും യോഗ അസോസിയേഷന്/ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുളള യോഗ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും അപേക്ഷിക്കാം. ഒഴിവ്- നാല്. ഒരു ക്ലാസിന് 400 രൂപ ക്രമത്തില്‍ പരമാവധി ഒരുമാസം 12000 രൂപ പ്രതിഫലം ലഭിക്കും. യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ശിശുവികസന പദ്ധതി ഓഫീസര്‍, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, റാന്നി വിലാസത്തില്‍ സെപ്റ്റംബര്‍ 15ന് പകല്‍ 12ന് നേരിട്ട് ഹാജരാകണം.
വാഹനം ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ പത്തനംതിട്ട വനിതാ സംരക്ഷണ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എ.സി കാര്‍ വിട്ടുനല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 25 വൈകിട്ട് മൂന്ന് വരെ. ഫോണ്‍ : 8281999053, 0468 2329053.



