
ഗാന്ധിജയന്തി ദിനത്തിൽ ജില്ലാ പോലീസ് ആസ്ഥാനം, പോലീസ് ക്യാമ്പ്, പോലീസ് സ്റ്റേഷനുകൾ എന്നിവടങ്ങളിൽ ശുചീകരണം നടത്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് പത്തനംതിട്ടജില്ലാ പോലീസ് ആസ്ഥാനത്തും, ക്യാമ്പിലും, പോലീസ് സ്റ്റേഷനുകളിലും ശുചീകരണം നടന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രാവിലെ 9 നാണ് പോലീസ് ആസ്ഥാനത്ത് ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയത്. ജില്ലാ പോലീസ് അഡിഷണൽ എസ് പി ആർ ബിനു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ജി സുനിൽ കുമാർ, നർകോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, ക്യാമ്പ് അസിസ്റ്റന്റ് കമണ്ടാന്റ് ആർ ചന്ദ്രശേഖരൻ, സൈബർ പോലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജ്ജ്, പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ, ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പോലീസ് സ്റ്റേഷനുകളിൽ പോലീസ് ഇൻസ്പെക്ടർമാർ നേതൃത്വം നൽകി.



