
സ്‌കില്‍ ഡിപ്ലോമ കോഴ്സ് പ്രവേശനം/ഡോക്ടര്‍ നിയമനം/ടെന്‍ഡര്‍/യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ തിരഞ്ഞെടുപ്പ്/ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററിലേക്ക് അപേക്ഷിക്കാം/സൗജന്യ പരിശീലനം
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടി: കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു
ജനുവരി ഒന്നു മുതല്‍ ഗൃഹസന്ദര്‍ശനം
വികസന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ജില്ലയിലെ കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം പുരോഗമിക്കുന്നു. റാന്നി, കോന്നി, അടൂര്‍, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ കര്‍മസമിതി അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, തിരുവല്ല കോഓപ്പറേറ്റീവ് എംപ്ലോയീസ് ഹാള്‍, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കോഴഞ്ചേരി കമ്മ്യൂണിറ്റി ഹാള്‍ എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം. 2026 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ കര്‍മസമിതി അംഗങ്ങള്‍ വീടുകളിലെത്തി വിവരം ശേഖരിക്കും.
ചാര്‍ജ് ഓഫീസര്‍മാരായ സി ബി സുഭാഷ് കുമാര്‍, ഡോ. വിനോദ്, ഡോ. എം ജി ജാനകി ദാസ്, പി ടി സാബു, യു ഉദീഷ് എന്നിവര്‍ പരിശീനത്തിന് നേതൃത്വം നല്‍കി. വികസന നിര്‍ദേശം സ്വീകരിക്കുന്ന രീതി, സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനം സംബന്ധിച്ച ആശയവിനിമയം എന്നിവയിലാണ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത്.
സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ കേക്ക്, ജ്യൂസ്, ഷേക്‌സ്, നോര്‍ത്ത് ഇന്ത്യന്‍ വിഭങ്ങള്‍ ഉള്‍പ്പെട്ട ഫാസ്റ്റ് ഫുഡ് പരിശീലനത്തിന് സീറ്റ് ഒഴിവ്. പ്രായം 18-49. 2026 ജനുവരി അഞ്ചിന് ക്ലാസാരംഭിക്കും. ഫോണ്‍ : 04682270243, 04682992293.
സ്‌കില്‍ ഡിപ്ലോമ കോഴ്സ് പ്രവേശനം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി / പ്ലസ് ടു/ ബിരുദം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.
ഡോക്ടര്‍ നിയമനം
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (എംബിബിഎസ്, ടിഎംസി രജിസ്‌ട്രേഷന്‍) 2026 ജനുവരി ഒന്നിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642. ഇ-മെയില്‍: dmohpathanamthitta@gmail.com
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ/ ട്രൈബല്‍ /മെഡിസെപ് പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് സര്‍ജിക്കല്‍ ഇംപ്ലാന്റുകളും അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2026 ജനുവരി ആറ് രാവിലെ 11. ഫോണ്‍ : 9188522990.
യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ തിരഞ്ഞെടുപ്പ്
പന്തളം, കോന്നി, റാന്നി, ഇലന്തൂര്‍, കോയിപ്രം ബ്ലോക്കു് പഞ്ചായത്തുകളിലെ ആറ് ക്ലസ്റ്ററുകളിലും അടൂര്‍, തിരുവല്ല, പത്തനംതിട്ട മുനിസിപ്പാലിറ്റികളിലും യുവശക്തി പദ്ധതി യൂത്ത് കോ-ഓര്‍ഡിനേറ്ററെ ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു പാസായ വര്‍ക്ക് അപേക്ഷിക്കാം. ജനുവരി അഞ്ചിനുള്ളില്‍ ബയോഡേറ്റ സഹിതമുളള അപേക്ഷ യുവജന ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസില്‍ നല്‍കണം. കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട-689645. ഫോണ്‍-0468 2231938, 9496260067. ptaksywb@gmail.com.
ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററിലേക്ക് അപേക്ഷിക്കാം
ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററിലെ (ഐ.എഫ്.സി) ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തകകളിലേക്ക് കുടുംബശ്രീ/ ഓക്‌സിലറി/കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40. കാലാവധി മൂന്ന് വര്‍ഷം. ഓമല്ലൂര്‍, അരുവാപ്പുലം ക്ലസ്റ്ററുകളിലാണ് നിയമനം.ഐഎഫ്എസി ആങ്കര്‍- യോഗ്യത: പ്ലസ്ടു /വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍/ ബിരുദം. എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഓണറേറിയം 8750 രൂപ.
സീനിയര്‍ സിആര്‍പി – ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. കൃഷി സഖി/പശുസഖി/അഗ്രി സിആര്‍പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ഓണറേറിയം 10,000 രൂപ.
അപേക്ഷകര്‍ അതാത് ബ്ലോക്കില്‍ താമസിക്കുന്നവരാകണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ/പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തിയതി 2026 ജനുവരി ആറ്. വിലാസം – കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, മൂന്നാം നില, കലക്ടറേറ്റ്, പത്തനംതിട്ട, 689645.
ഫോണ്‍: 0468 2221807



