
News
ചിറ്റാറിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വാറ്റുചാരായവുമായി മധ്യവയസ്കൻ ചിറ്റാർ പോലീസിന്റെ പിടിയിലായി
ചിറ്റാറിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വാറ്റുചാരായവുമായി മധ്യവയസ്കൻ ചിറ്റാർ പോലീസിന്റെ പിടിയിലായി.
ഗുരുനാഥന് മണ്ണ് കുന്നം സ്വദേശിയായ വെള്ളാട്ടേത്ത് വീട്ടിൽ സന്തോഷ് വർഗീസ് (50) ആണ് അറസ്റ്റിലായത്.
വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഒരു ലിറ്ററോളം വാറ്റുചാരായവുമായി കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ടിയാന്റെ വീടിനു സമീപം ഷെഡിൽ നിന്നും പിടികൂടുകയായിരുന്നു. ചിറ്റാര്‍ പോലിസ് ഇൻസ്പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്. ഐ മാരായ രവീന്ദ്രൻ എ. ആർ, അനില്‍ കുമാര്‍,ഡ്രൈവർ എ. എസ്. ഐ.വിനോദ്, സി. പി. ഒ സുനില്‍ കുമാര്‍ എന്നിവർ അടങ്ങിയ സംഘ മാണ് പ്രതിയെ പിടികൂടിയത്.അറസ്റ് ചെയ്ത പ്രതിയെ റാന്നി കോടതിയില്‍ ഹാജരാക്കി കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.



