
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പഴവങ്ങാടി യുണിറ്റ് കൺവെൻഷൻ ചേർന്നു
റാന്നി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പഴവങ്ങാടി യുണിറ്റ് കൺവെൻഷൻ ചേർന്നു. യൂണിറ്റ് പ്രസിഡണ്ട് സി ജെ ഈശോ റാന്നി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി പി കെ മോഹനൻ നായർ സ്വാഗതം പറഞ്ഞു
ബ്ലോക്ക് പ്രസിഡന്റ് .വി . ശാന്തശിവൻ യോഗം ഉദ്ഘാടനം ചെയ്തു.സംഘടനയിലേക്ക് ഈ വർഷം പുതിയതായി വന്ന അംഗങ്ങളെ റിട്ട. പ്രൊഫ. ഡോക്ടർ. അന്നമ്മ ജേക്കബ്,
ഡോ. ഉഷ കെ പുതുമന എന്നിവർ മെമ്പർഷിപ് നൽകി വരവേറ്റു
സംസ്ഥാന സമ്മേളന തീരുമാനങ്ങളും മറ്റും ജില്ലാ ജോ. സെക്രട്ടറി വി. പി ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം എൻ ബാലകൃഷ്ണ പിള്ള എന്നിവർ വിശദീകരിച്ചു.പെൻഷൻകാർക്ക് ലഭിക്കാനുള്ള പെൻഷൻ പരിഷ്കരണ കുടിശിഖയും ക്ഷാമാശ്വാസ കുടിശിഖയും എത്രയും വേഗം അനുവദിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.അംഗങ്ങൾക്കുള്ള ചികിത്സാ സഹായ ഫണ്ട് വിതരണം പ്രസിഡണ്ട് സി ജെ ഈശോ നിർവഹിച്ചു.
ജില്ലാ രക്ഷാധികാരിപി ആർ മാധവൻ നായർ ബെൻസി എബ്രഹാംകെ എ ഫിലിപ്പ്ആലിസ് ജേക്കബ്പി എസ് സൈമൺ എന്നിവർ പ്രസംഗിച്ചു



