
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും ഒന്നിക്കണം;കെ സി സി
കോട്ടയം : ലഹരിക്കതിരായ പോരാട്ടത്തിൽ എല്ലാ വിഭാഗം ആളുകളും ഒന്നിച്ചു നിന്ന് പോരാടണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം എൽ എ പറഞ്ഞു. മനുഷ്യന് എന്തിനോടാണോ ആവശ്യത്തിൽ കൂടുതൽ ആസക്തി ഉണ്ടാക്കുന്നത് അത് പിന്നീട് അവൻ്റെ ലഹരിയായി മാറും എന്നും അദ്ദേഹം പറഞ്ഞു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ “അരുത് ലഹരി” ബോധവൽക്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കുറിച്ചി മാർ ഇഗ്നാത്യോസ് ക്നാനായ പളളിയിൽ നിർവ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എം എൽ എ. ചിൽഡ്രൻസ് കമ്മീഷൻ ചെയർമാൻ സ്മിജു ജേക്കബ് മറ്റയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യപ്രഭാഷണവും, വികാരി റവ. ഫാ. ജേക്കബ് കല്ലുകുളം ആമുഖപ്രഭാഷണവും നടത്തി. ഷൈലു ചെറിയാൻ ക്ലാസുകൾ നയിച്ചു. കെ സി സി ലഹരിവിരുദ്ധ പോസ്റ്ററിന്റെ പ്രകാശനം ക്നാനായ സമുദായ മാനേജിംഗ് കമ്മിറ്റിയംഗം ജോബി ജോസഫ് കാരിക്കോട് നിർവഹിച്ചു. കെ സി സി ഫാക്കലിറ്റി റ്റിറ്റിൻ തേവരുമുറിയിൽ, വിവിധ കമ്മീഷൻ ചെയർമാൻമാരായ അഡ്വ. ജോജി പി തോമസ്, ലിനോജ് ചാക്കോ, ഇടവക ട്രസ്റ്റി ബിജുമോൻ ചാക്കോ തേൻപാറ, സെക്രട്ടറി ബിനോയ് കുറിയാക്കോസ് കരിമ്പന്നൂർ, ക്നാനായ കോൺഗ്രസ് ട്രഷറർ അനീഷ് ടി സി തകടിയിൽ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ സാബു മഠത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.



