
സൈക്കോളജിസ്റ്റ് നിയമനം/പ്രവേശനം ആരംഭിച്ചു/തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാംഹയര്ദിബെസ്റ്റ്രജിസ്ട്രേഷന് 19ന് /ക്ഷേമനിധി അംഗങ്ങള്‍ വിവരങ്ങള്‍ പുതുക്കണം/സൗജന്യ പരിശീലനം/ടെന്‍ഡര്‍ /കരാര്‍ നിയമനം
കരാര്‍ നിയമനം
എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വീഡിയോഗ്രാഫര്‍ (പ്രൊഡക്ഷന്‍ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റര്‍ എന്നിവരുടെ ഒഴിവുകളുണ്ട്. വിശദ വിവരങ്ങള്‍ www.cdit.org, www.careers.cdit.org വെബ്സൈറ്റുകളില്‍ ലഭ്യമാണ്. www.careers.cdit.org ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി മേയ് 23.
ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം / ഇളവ്
ദേശീയപാത-66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായുളള ടിപ്പര്‍ വാഹനങ്ങള്‍ സ്കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണം ഉള്‍പ്പെടെയുളള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍. 43 ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്നു മുതല്‍ 4.30 വരെയും നിരോധിച്ചുകൊണ്ടുളള സമയക്രമീകരണങ്ങളില്‍ നിന്നാണ് ലോറികളെ ഒഴിവാക്കിയത്. ഉത്തരവ് വാഹനങ്ങളില്‍ പതിപ്പിക്കണം. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് സ്കൂള്‍ സമയത്ത് വേഗത കുറയ്ക്കണം. വാഹനങ്ങളുടെ അശ്രദ്ധയാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് കമ്പനി അധികൃതര്‍ക്കാണ് ഉത്തരവാദിത്തം. നിയമലംഘനം ഉണ്ടായാല്‍ പോലീസ്, മോട്ടര്‍ വെഹിക്കിള്‍ അധികൃതര്‍ ജില്ലാ കലക്ടറെ വിവരം അറിയിക്കണം. നിബന്ധനകള്‍ പാലിക്കാതിരുന്നാല്‍ നല്കിയ ഇളവ് പിന്‍വലിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
അപകടഭീഷണി ഉയര്‍ത്തുന്ന വൃക്ഷങ്ങള്‍ മുറിച്ചു മാറ്റണം
കാലവര്‍ഷത്തിന്റെ ഭാഗമായി അപകട സാധ്യത ഒഴിവാക്കുന്നതിലേക്ക് സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുളള അപകടഭീഷണി ഉയര്‍ത്തുന്ന വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. വീഴ്ച വരുത്തിയാല്‍ നാശനഷ്ടങ്ങള്ക്കുളള ബാധ്യത ഭൂഉടമസ്ഥര്ക്കായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ പന്തളം-രണ്ട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക്
ഒരു വര്‍ഷത്തെ ഉപയോഗത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ഡ്രൈവര്‍ ഇല്ലാതെ) വാടകയ്ക്ക് നല്കാന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 23 ഉച്ചയ്ക്ക് 2.30 . ഫോണ്‍ : 04734 292620, 262620.
ഗതാഗത നിരോധനം
മങ്ങാട് – ചായലോട്- പുതുവല്‍ റോഡിലെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി തിരുമങ്ങാട് ജംഗ്ഷനിലെ കലുങ്ക് പുനര്‍ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തിരുമങ്ങാട്- കോലിയക്കോട്- പുലിപ്പാറമല ജംഗ്ഷന് വഴി വാഹനങ്ങള്‍ കടന്നുപോകണം.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഫ്രൂട്ട് സാലഡ് , കുക്കീസ്, ഷേക്സ്, ചോകൊലെറ്റ്സ്, പുഡിങ്സ് എന്നിവയുടെ നിര്‍മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-44. ഫോണ്‍ : 0468 2992293, 0468 2270243.
ക്ഷേമനിധി അംഗങ്ങള്‍ വിവരങ്ങള്‍ പുതുക്കണം
തൊഴില്‍ വകുപ്പിന് കീഴിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി അംഗങ്ങളുടെ വിവരശേഖരണം നടത്തി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു. ക്ഷേമനിധി ബോര്‍ഡ്/ അക്ഷയകേന്ദ്രം മുഖേനയോ തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ആധാര്‍/പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, മറ്റ് രേഖകള്‍ സഹിതം ജൂലൈ 31 വരെ അപ്ഡേഷന് ചെയ്യാന്‍ അവസരമുണ്ട്.
ഹയര്‍ ദി ബെസ്റ്റ് രജിസ്ട്രേഷന് 19ന്
ജില്ലയിലെ പ്രാദേശിക തൊഴിലവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനുമായി കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയില്‍ .
മേയ് 19ന് രജിസ്റ്റര്‍ ചെയ്യാം. ഗ്രാമപഞ്ചായത്ത് – മുനിസിപ്പല്‍ കേന്ദ്രങ്ങളിലും കുടുംബശ്രീ സി ഡി എസ് ഓഫീസിലും വിജ്ഞാന കേരളത്തിന്റെ ജോബ് സ്റ്റേഷനുകളിലും രജിസ്ട്രേഷന് നടത്താം. അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ്ങ് മാനേജര്‍, ഇലക്ട്രീഷ്യന്, സെയില്‍സ് മാനേജര്‍, സെയില്‍സ് സൂപ്പര്‍വൈസര്‍, സെയില്‍സ് സ്റ്റാഫ്, ബില്ലിങ്ങ് സ്റ്റാഫ്, ടെലികോളര്‍, ടെക്നീഷ്യന്, ബ്രാഞ്ച് സ്റ്റാഫ്, ടീച്ചര്‍, ഓഫീസ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈവര്‍, വെയ്റ്റര്‍, മെക്കാനിക്ക്, സെക്ക്യൂരിറ്റി, ഹൗസ് കീപ്പിങ്ങ്, സ്റ്റാഫ് നഴസ്, നഴ്സിങ്ങ് സ്റ്റാഫ്, നഴ്സിങ്ങ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ടെയ്ലര് ഒഴിവുകളാണ് നിലവിലുള്ളത്.
തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യതയുളളവര്‍ക്കായി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവല്‍ മാനേജ്മെന്റ് (ഏവിയേഷന്‍) ( ഒരുവര്‍ഷം ) (യോഗ്യത: പ്ലസ് ടു), എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ്് ലോജിസ്റ്റിക് മാനേജ്മെന്റ് (ഒരു വര്‍ഷം ) (യോഗ്യത: എസ്എസ്എല്‍സി) , ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (ആറ് മാസം) (യോഗ്യത: പ്ലസ് ടു) കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 7907853246.
പ്രവേശനം ആരംഭിച്ചു
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് (ആറു മാസം ),ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് വെയര്‍ ഹൗസ് മാനേജ്മെന്റ് (ഒരു വര്‍ഷം ) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. യോഗ്യത-പ്ലസ് ടു. ഫോണ്‍ – 7306119753
സൈക്കോളജിസ്റ്റ് നിയമനം
ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളളവര് യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മേയ് 24 ന് രാവിലെ 11ന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2263636.
ക്വട്ടേഷന്‍
ജില്ലാ ഇലക്ഷന് വിഭാഗത്തിന് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുളള വാഹനത്തിന് ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏഴ് /അഞ്ച് സീറ്റ് , എ.സി, 2018ന് മുകളിലുളള മോഡല്‍ ഇന്നോവ, മഹീന്ദ്ര ബൊലേറോ/സൈലോ, മാരുതി എര്‍ട്ടിഗ, സ്വിഫ്റ്റ് ഡിസൈര്‍, തതുല്യ നിലവാരമുളള മറ്റ് വാഹനങ്ങള്‍ എന്നിവ പരിഗണിക്കും. മേയ് 26ന് വൈകിട്ട് നാലിന് മുമ്പ് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന് ) കലക്ടറേറ്റ്, പത്തനംതിട്ടയുടെ കാര്യാലയത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 0468 2320940.
കല്ലൂപ്പാറ പഞ്ചായത്തിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ കല്ലൂപ്പാറ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികളുടെ വസ്തുവില്‍ അപകടകരമായ നിലയില്‍ നില്ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍, ഫലങ്ങള്‍ തുടങ്ങിയവ വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ സ്ഥല ഉടമകള്‍ എത്രയും വേഗം അവ മുറിച്ചുമാറ്റണം. അല്ലാത്തപക്ഷം എല്ലാ കഷ്ടനഷ്ടങ്ങളുടെയും പൂര്‍ണ ഉത്തരവാദി സ്ഥല ഉടമകള്‍ മാത്രമായിരിക്കമെന്ന് സെക്രട്ടറി അറിയിച്ചു.



