
വിദ്യാധിരാജ ചട്ടമ്പി സ്വാമി സമാധി ദിനാചരണം ചെറുകോൽപ്പുഴയിൽ ഭക്തിസാന്ദ്രമായി നടന്നു
ചെറുകോൽപ്പുഴ: മഹാഗുരു ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ 102-ാമത് സമാധി ദിനാചരണം ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ചെറുകോൽപ്പുഴ വിദ്യാധിരാജ സ്മൃതിമണ്ഡപത്തിൽ നടന്നു. പുലർച്ചെ 5 മണിക്ക് നടന്ന ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് സ്മൃതിമണ്ഡപത്തിൽ സഹസ്രനാമജപം, ഏകാദശരുദ്രജപം, ചമകജപം, വിദ്യാധിരാജസ്തോത്രാലാപനം, ഭജന, സമൂഹപ്രാർത്ഥന എന്നിവ നടന്നു. വിദ്യാധിരാജ ഗുരുകുലാശ്രമത്തിലെ ശ്രീമതി ചിദ് വിലാസിനിയമ്മയുടെ നേതൃത്വത്തിലാണ് ശ്രീരുദ്രജപം നടന്നത്. വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സമൂഹപ്രാർത്ഥനയിൽ നിരവധി ഭക്തജനങ്ങൾ പങ്കുചേർന്നു. പുഷ്പാർച്ചനക്ക് ശേഷം
ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് മഹാഗുരു അനുസ്മരണ പ്രഭാഷണം നടത്തി. ചട്ടമ്പി സ്വാമികളുടെ ദർശനങ്ങളും സന്ദേശങ്ങളും സമകാലിക സമൂഹത്തിൽ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
വൈസ് പ്രസിഡന്റെമാരായ മാലേത്തു സരളാദേവി എക്സ് എം എൽ എ , കെ കെ ഗോപിനാഥൻ നായർ, ജനറൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള, സെക്രട്ടറിമാരായ അഡ്വ ഡി രാജഗോപാൽ, ജി രാജ്കുമാർ, ട്രെഷരാർ ടി കെ സോമനാഥൻ നായർ, എം ആർ ജഗൻമോഹൻ ദാസ്, വി കെ രാജഗോപാൽ, ജി കൃഷ്ണകുമാർ, അഡ്വ. കെ ജയവർമ, അഡ്വ പ്രകാശ് കുമാർ ചരളേൽ , ശ്രീജിത്ത് അയ്രൂർ, സി ജി പ്രദീപ് കുമാർ, രത്നമ്മ വി പിള്ള, രാധാ എസ് നായർ, ജി രമേശ്, എസ് ശിവൻകുട്ടി നായർ, എം ഹരിഹരൻ, കെ ആർ ശിവൻകുട്ടി നായർ, വിലാസിനി രാമചന്ദ്രൻ, ദീപ എസ് നായർ, പദ്മിനി ആർ നായർ, ശശികല പ്രദീപ്, പുഷ്പ അനിൽ, രാധാമണി അമ്മ പിള്ള എന്നിവർ പ്രസംഗിച്ചു.
പ്രസാദവിതരണത്തിനു ശേഷം ചടങ്ങുകൾ സമാപിച്ചു.



