
റാന്നി നാറാണംമൂഴി പഞ്ചായത്തിൽ പെൺകതിർ പൊൻകതിർ പദ്ധതിയുടെകിറ്റുകൾ വിതരണം ചെയ്തു
കേരളത്തിൽ ആദ്യമായി നാറാണംമുഴി ഗ്രാമപഞ്ചായത്ത് വനിത ശിശുവികസന പ്രോജക്ടായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പെൺകതിർ പൊൻകതിരിന്റെ ഗുണഫോക്താക്കൾക്ക് ഉള്ള കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ജോർജ്ജ്, സാംജി ഇടമുറി, സന്ധ്യ അനിൽകുമാർ, റോസമ്മ വർഗ്ഗീസ്, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥ ബീനാ ടി നാഗപ്പൻ, ജോർജ്ജ് ജോസഫ്, ബിബിൻ മില്ലുകാരൻ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ ഒരു വർഷം നാറാണംമുഴി ഗ്രാമപഞ്ചായത്ത് വനിത ശിശുവികസന വകുപ്പിൽ ജനനം രെജിസ്റ്റർ ചെയ്ത പെൺകുഞ്ഞുങ്ങൾ ആണ് പദ്ധതിയുടെ ഗുണഫോക്താക്കൾ പതിമൂന്ന് വാർഡിൽ നിന്നായി 23 പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. കുഞ്ഞുങ്ങൾക്ക് ഒരു വയസ് മുതൽ മൂന്ന് വയസ് വരെ ഉപയോഗിക്കാവുന്നതും നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതിനും പ്രയോജനകരമാക്കുന്ന ഉപകരണങ്ങൾ ആണ് നൽകിയത്
ഡൈനിങ് കസേര, തുണി തൊട്ടിൽ, കസേര ,ബേബി വാക്കർ, ബേബി പോട്ടി ചെയർ, കളിപാട്ടങ്ങൾ എന്നിവയാണ് പെൺകതിർ പൊൻകതിർ സമ്മാന കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്



