
News
റാന്നി മന്ദമരുതി മാർത്തോമ്മാ യുവജന സഖ്യത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
- റാന്നി മന്ദമരുതി ബഥേൽ മാർത്തോമ്മാ യുവജനസഖ്യത്തിൻ്റെ നേതൃത്വത്തിൽ എം.ജി. ജോർജ് മുത്തൂറ്റ് കാൻസർ സെൻ്റർ സംഘടിപ്പിക്കുന്ന സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടക്കും. ഈ മാസം പതിനാറാം തീയതി രാവിലെ 9 മണിക്ക് മുതൽ മന്ദമരുതി ബഥേൽ പാരീഷ്ഹാളിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്. പ്രാഥമിക പരിശോധനയിൽ സ്തനാർബുദ രോഗം പോസിറ്റീവ് ആണെങ്കിൽ, മാമോഗ്രാം സൗജന്യമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് ഉണ്ടായിരിക്കു ന്നതാണ്. കൂടാതെ ഫാമിലി മെഡിസിൻ, ഓർത്തോപീഡിക്സ് എന്നിവയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ കൺസൾട്ടേഷനുകൾ ഉണ്ടായിരിക്കുന്നതാണ്.
രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ : 9447325270, 9539825562



