News

യുവതിയുടെ സ്ത്രീത്വത്തെ അപമാനപ്പെടുത്താൻ ശ്രമം ; റൌഡി ലിസ്റ്റിൽപ്പെട്ട പ്രതി അറസ്റ്റിൽ

യുവതിയുടെ സ്ത്രീത്വത്തെ അപമാനപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.കോന്നി വി.കോട്ടയംതാന്നിക്കുഴി സ്വദേശിയായ പാറയിൽതെക്കേതിൽ വീട്ടിൽ വിഷ്ണു (43) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം .റബർതോട്ടത്തിൽ വിറക് ശേഖരിച്ച് കൊണ്ട് നില്ക്കുകയായിരുന്ന യുവതിയെ പ്രതി പിന്നിലൂടെ വന്ന് കടന്നു പിടിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച സമയം നൈറ്റി പിടിച്ച് വലിച്ച് കീറുകയുമായിരുന്നു.സംഭവത്തിന് പോലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവിൽപ്പോയി.നിരന്തര അന്വേഷണത്തിനൊടുവിൽ പ്രതി സ്ഥലത്തെത്തിയിട്ടുളളതായി വിവരം ലഭിച്ച പോലീസ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.കോന്നി പോലീസ് ഇൻസ്പെക്ടർ രാജഗോപാൽ ബി.യുടെ നേതൃത്വത്തിൽ പോലീസ് സബഇൻസ്പെക്ടർ ശ്യാം എസ്.എസ്., അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അഭിലാഷ്, സി.പി.ഒ ജോമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കോന്നി പോലീസ് സ്റ്റേഷൻ റൌഡിലിസ്റ്റിൽപ്പെട്ടയാളും 2018 ൽ കോന്നിയിൽ രജിസ്റ്റർ ചെയ്ത നരഹത്യാശ്രമക്കേസിലെ പ്രതിയും ആണ്. സ്ത്രീത്വത്തെ അപമാനപ്പെടുത്തിയതിലേക്ക് കോന്നി പോലീസ് സ്റ്റേഷനിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടുന്നതിനിടെ ഒളിവിൽപ്പോയതിനെ തുടർന്ന് ടിയാനെതിരെ കോടതിയിൽ നിന്നും എൽ.പി.വാറൻറ് നേരിടുന്നയാളുമാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page