
യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ റിമാൻഡിലായി
യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ റിമാൻഡിലായി
കീഴ് വായ്പൂരിൽ പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്ത ശേഷം നഗ്ന ഫോട്ടോകൾ പകർത്തുകയും അത് യുവതിയുടെ സുഹൃത്തുക്കൾക്കും മറ്റും അയച്ചു കൊടുക്കുകയും ചെയ്ത കേസിൽ കീഴ് വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മല്ലപ്പള്ളി സമരമുക്ക് എന്ന സ്ഥലത്ത് കളപ്പാമന്നത്ത് വീട്ടിൽ രതീഷ് കെ ആർ (43) ആണ് പിടിയിലായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത കീഴ്വായ്പൂർ പോലീസ് ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ അജീബ് , എസ് ഐ അനീഷ് , എ എസ് ഐ ജോയിസ് , സി പി ഒ മാരായ സന്തോഷ് , നെവിൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



